കൂത്താട്ടുകുളം ∙ ഇടയാർ റോഡിൽ അപകടക്കെണി ഒരുക്കി ചെള്ളയ്ക്കപ്പടിയിലെ വെളളക്കെട്ട്. ഇടയാർ ഭാഗത്തു നിന്നും കൂത്താട്ടുകുളത്തേക്കു പോകുമ്പോൾ ഇടതു ഭാഗത്താണു റോഡിന്റെ മുക്കാൽ ഭാഗത്തോളം കയറിക്കിടക്കുന്ന വെള്ളക്കെട്ട്.
15 മീറ്ററോളം വരുന്ന വെള്ളക്കെട്ടിനു സമീപം ‘S’ ആകൃതിയിലുള്ള വളവായതിനാൽ എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽ പെടില്ല. വെള്ളം ഒഴിവാക്കി റോഡിന്റെ വലതുവശം ചേർന്ന് പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്.
കാൽനട യാത്രക്കാർക്കും വെള്ളം ഒഴിവാക്കി നടക്കാൻ സാധിക്കില്ല.
വാഹനങ്ങൾ പോകുമ്പോൾ യാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കും. വെള്ളക്കെട്ടിനു സമീപം ഓട
അടയുന്നതാണു പ്രതിസന്ധിക്കു കാരണമെന്നാണു നിഗമനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]