ആലുവ∙ പുനർ നിർമിച്ച കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫിസ് മന്ദിരം ഇന്നു 3നു മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപി വികസന രേഖ പ്രകാശനം ചെയ്യും.
ചടങ്ങിനു മുന്നോടിയായി 2നു കൊച്ചിൻ മൻസൂറിന്റെ ‘വയലാർ ഗാന തരംഗിണി’ ഉണ്ടാകും. സൗരോർജ ശീതീകരണ സംവിധാനമുള്ള ഓഫിസ് മന്ദിരത്തിൽ വിവിധ വിഭാഗക്കാർക്കുള്ള വിശ്രമ മുറികൾ, 300 പേർക്ക് ഇരിക്കാവുന്ന പ്രിയദർശിനി ഹാൾ, ഇക്കോ ഷോപ്, കോൺഫറൻസ് ഹാൾ, പൊതുജന സേവന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]