പെരുമ്പാവൂർ ∙ കേരള മനസ്സാക്ഷിയെ നടുക്കിയ നിയമ വിദ്യാർഥിനിയുടെ കൊലപാതകം നടന്നിട്ട് ഇന്നു 10 വർഷം തികയുന്നു. പ്രതിയെന്നു പൊലീസ് കണ്ടെത്തിയ അസം സ്വദേശിയായ അതിഥിത്തൊഴിലാളി അമീറുൽ ഇസ്ലാം വധശിക്ഷ കാത്ത് ജയിലിലാണ്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച കൊലപാതകം ഏപ്രിൽ28നായിരുന്നു. ഇരിങ്ങോളിൽ കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീടിനുള്ളിൽ നിയമ വിദ്യാർഥിനിയെ(30) ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
വീട്ടുജോലി കഴിഞ്ഞു വന്ന മാതാവ് രാത്രി 8.30നാണ് മൃതദേഹം കണ്ടത്. ശരീരത്തിൽ 38 മുറിവുകളുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ലൈംഗികാതിക്രമവും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
കൊലപാതകം വലിയ ചർച്ചയാകാതെ പോയപ്പോൾ പെൺകുട്ടിയുടെ സഹപാഠികൾ പ്രതിഷേധമായി തെരുവിലിറങ്ങി. ആദ്യ അന്വേഷണ സംഘത്തിന്റെ വീഴ്ചകൾ പ്രതിഷേധത്തിന്റെ തീവ്രത കൂട്ടി.
വിവിധ സംഘടനകളും വ്യക്തികളും പെൺകുട്ടിയുടെ നീതിക്കായി പെരുമ്പാവൂരിലെത്തി പ്രതിഷേധ പരമ്പര തീർത്തു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് സർക്കാരിനെതിരെയുള്ള ആയുധമാക്കി പ്രതിപക്ഷം വിമർശനം ശക്തമാക്കി.
പ്രദേശവാസികളായ ഒട്ടേറെ പേരെ ചോദ്യം ചെയ്തെങ്കിലും പ്രതിയിലേക്കെത്തിയില്ല.
ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുകയും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. മേയ് 27ന് എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു.
2016 ജൂൺ 16ന് തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്ന് പ്രതി അമീറുൽ ഇസ്ലാമിനെ (22) അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 2016 സെപ്റ്റംബർ 18ന് കുറ്റപത്രം സമർപ്പിച്ചു.പ്രതിയുടെ ഡിഎൻഎ സാംപിളായിരുന്നു പ്രധാന തെളിവ്.
2017 ഡിസംബർ 12ന് എറണാകുളം സെഷൻസ് കോടതി പ്രതിക്കു ജീവപര്യന്തം ശിക്ഷ വിധിക്കുകയും 2024 മേയ് 20ന് ഹൈക്കോടതി വധശിക്ഷയാക്കുകയും ചെയ്തു. നിയമവിദ്യാർഥിനിയുടെ സഹോദരിക്ക് റവന്യു വകുപ്പിൽ സർക്കാർ ജോലി നൽകി; വീട് നിർമിച്ചു കി.
2017 നവംബർ 9ന് പെൺകുട്ടിയുടെ പിതാവും 2026 മാർച്ച് 9ന് മാതാവും മരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

