കൊച്ചി ∙ ഉഭയകക്ഷി വ്യാപാര, നിക്ഷേപ, തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്നുള്ള വ്യവസായ മേഖലയിലെ പ്രമുഖർ ഉൾപ്പെട്ട സംഘം ശ്രീലങ്കൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി.
ദ് ഇന്റർനാഷണൽ ട്രേഡ് ആൻഡ് ഡെലിഗേഷൻ ഫെഡറേഷൻ ഓഫ് ചേംബേഴ്സ് (ഐറ്റിഡിഎഫ്സി) ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ബെൻസി ജോർജിന്റെ നേതൃത്വത്തിലായിരുന്നു ഈ മാസം 24 മുതൽ 27 വരെ നീണ്ട ശ്രീലങ്കൻ സന്ദർശനം.
ആരോഗ്യ, വ്യാപാര, നിക്ഷേപ, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പ്രമുഖരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ശ്രീലങ്കൻ പ്രസിഡന്റിന്റെ സെക്രട്ടറി, ശ്രീലങ്കൻ വെസ്റ്റേൺ പ്രൊവിൻസ് ഗവർണർ ഹനീഫ് യൂസഫ്, ഫെഡറേഷൻ ഓഫ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ശ്രീലങ്ക സെക്രട്ടറി ജനറൽ ഡോ.
തിലൻ എം.വിജേസൂര്യ, ആരോഗ്യ, മാസ് മീഡിയ മന്ത്രാലങ്ങളുടെ സെക്രട്ടറി ഡോ. അനിൽ ജെസിങ്കേ, സാമ്പത്തിക വികസന ഉപമന്ത്രി നിഷാന്ത ജയവീര, ഫിഷറീസ് മന്ത്രാലയം സെക്രട്ടരി ബി.കെ.കോലിത കമൽ ജിനദാസ തുടങ്ങിയവരക്കമുള്ളവരുമായി ഐറ്റിഡിഎഫ്സി പ്രതിനിധി സംഘം ചർച്ചകൾ നടത്തിയെന്ന് സംഘടന വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
സാമ്പത്തിക സഹകരണം, നിക്ഷേപത്തിനുള്ള സൗകര്യമൊരുക്കൽ, വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളായിരുന്നു കൂടിക്കാഴ്ചയിൽ പ്രധാനമായും ഉയർന്നു വന്നത്.
ആരോഗ്യ, ഫാർമസ്യൂട്ടിക്കൽസ്, വെൽനസ്, ഇൻഫ്രാസ്ട്രക്ചർ, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഭാവിയിലേക്കുള്ള സഹകരണം ശക്തമാക്കാനും ഇരു വിഭാഗവും തീരുമാനിച്ചതായി ഐറ്റിഡിഎഫ്സി നേതൃത്വം വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

