കോതമംഗലം ∙ നാട് നല്ല പരിചയമില്ലാത്തവർ, കോതമംഗലത്ത് നേരം അൽപം ഇരുട്ടിയശേഷം തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയാൽ നേരെ ചെന്നു നിൽക്കുന്നത്, ഒരു പക്ഷേ കാട്ടാനയുടെ മുന്നിലായിരിക്കും. ഹൈറേഞ്ചിന്റെ പ്രവേശനകവാടം എന്നൊക്കെയാണു കോതമംഗലത്തിന്റെ വിശേഷണമെങ്കിലും കാട്ടാനപ്പേടിയിലാണു മണ്ഡലത്തിലെ 5 പഞ്ചായത്തുകൾ.
ആനയ്ക്കു വോട്ടില്ലെങ്കിലും കാട്ടാന ഇവിടെയൊരു തിരഞ്ഞെടുപ്പു വിഷയമാണ്. കോതമംഗലം നഗരസഭയും 8 പഞ്ചായത്തുകളും ചേർന്ന അതിവിശാലമായ മണ്ഡലത്തിൽ സ്ഥാനാർഥികൾക്ക് ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്ക് ഓടിയെത്തുക വിഷമമാണ്.
മരങ്ങൾ ധാരാളമുള്ളതിനാൽ നഗരമണ്ഡലങ്ങളേക്കാൾ വെയിലിന്റെ കാഠിന്യം അൽപം കുറവുണ്ട്.
പക്ഷേ, മണ്ഡലത്തിന്റെ ചില മേഖലകളിൽ നേരമിരുട്ടിയാൽ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുക പ്രയാസമാണ്. ദൈർഘ്യമേറിയ വനാതിർത്തി ഗ്രാമങ്ങളിൽ ആനയെ പേടിച്ചുവേണം പ്രചാരണം.
അതിനാൽ വോട്ടെടുപ്പു കഴിയും വരെ ആന അലമ്പുണ്ടാക്കല്ലേയെന്നു ഭരണപക്ഷം ആത്മാർഥമായും പ്രാർഥിക്കുന്നു. യുഡിഎഫ് കോട്ടയായാണു കോതമംഗലത്തെ എണ്ണിയിരുന്നത്.എന്നാൽ അടുത്തിടെയായി മണ്ഡലം എൽഡിഎഫിന്റെ പോക്കറ്റിലാണ്.
തിരിച്ചുപിടിക്കാൻ യുഡിഎഫും നിലനിർത്താൻ എൽഡിഎഫും പെടാപാടു പെടുന്ന കാഴ്ചയാണു തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് എത്തുമ്പോൾ കോതമംഗലത്തു നിന്നുള്ള കാഴ്ച.
ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് അനുകൂലനില നേടിയിട്ടുണ്ട്. നഗരസഭയും ബ്ലോക്ക് പഞ്ചായത്തും 8 പഞ്ചായത്തുകളും യുഡിഎഫ് ഭരണത്തിൽ.
ജില്ലാ പഞ്ചായത്തിലേക്കുള്ള 3 അംഗങ്ങളും യുഡിഎഫിന്റേത്. 1965 മുതൽ 2021 വരെ നിയമസഭയിലേക്കു 10 തിരഞ്ഞെടുപ്പു നടന്നതിൽ 10 തവണ വലതുപക്ഷവും 4 തവണ ഇടതുപക്ഷവും വിജയിച്ചു.
കുരുവിള പൊളിച്ച കോട്ട
1967ൽ ത്രികോണ മത്സരത്തിൽ ഇടതുസ്ഥാനാർഥി ടി.എം. മീതിയൻ വിജയിച്ചതല്ലാതെ ഇടതുപക്ഷം ഇവിടെ വിജയിച്ചിരുന്നില്ല.
കോതമംഗലത്ത് 2006ൽ എൽഡിഎഫിനായി കേരള കോൺഗ്രസ് (ജോസഫ്) ലെ ടി.യു. കുരുവിളയാണ് അട്ടിമറി വിജയം നേടിയത്.
തുടർച്ചയായ 3 ജയത്തിനു ശേഷം നാലാം അങ്കത്തിനിറങ്ങിയ കോൺഗ്രസിലെ വി.ജെ. പൗലോസിനെ പരാജയപ്പെടുത്തിയായിരുന്നു ആ ജയം.
2011ൽ കേരള കോൺഗ്രസ് യുഡിഎഫിലെത്തി. വീണ്ടും കുരുവിള വിജയിച്ചു.
2016ൽ എൽഡിഎഫിനായി സിപിഎമ്മിലെ ആന്റണി ജോൺ ടി.യു.കുരുവിളയെ അട്ടിമറിച്ചു. 2021ൽ കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറത്തിനെതിരെ ആന്റണി വിജയം ആവർത്തിച്ചു.
ടി.എം. ജേക്കബ്, ടി.യു.
കുരുവിള എന്നിവരിലൂടെ മന്ത്രിപദവും കോതമംഗലത്തെത്തി. 1965ൽ കെ.എം.
ജോർജ്, 1970ൽ എം.ഐ. മർക്കോസ്,1977ൽ എം.വി.
മാണി, 1980, 82, 87 തിരഞ്ഞെടുപ്പുകളിൽ ടി.എം.ജേക്കബ്, 1991, 96, 2001 തിരഞ്ഞെടുപ്പുകളിൽ വി.ജെ. പൗലോസ് എന്നിവരാണു വിജയിച്ചത്.
പോര്, തനിയാവർത്തനം
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളായ ഷിബു തെക്കുംപുറവും ആന്റണി ജോണും തമ്മിലാണ് ഇക്കുറിയും പോരാട്ടം.
2016ൽ ആന്റണിയുടെ ആദ്യ വിജയത്തിലെ 19,282 വോട്ടിന്റെ ഭൂരിപക്ഷം 2021ൽ ഷിബുവുമായി ഏറ്റുമുട്ടിയപ്പോൾ 6605 ആയി കുറഞ്ഞു. എൻഡിഎ സ്ഥാനാർഥി ബിഡിജെഎസിന്റെ അജി നാരായണൻ കൂടി എത്തിയതോടെ മലയോര കാർഷിക മണ്ഡലത്തിലെ മത്സരം കടുത്തു.
കോതമംഗലം നഗരസഭയും കോട്ടപ്പടി, പിണ്ടിമന, നെല്ലിക്കുഴി, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളും അടങ്ങിയതാണു നിയോജകമണ്ഡലം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

