കൊച്ചി ∙ അറബിക്കടലിന്റെ റാണിയുടെ ഭംഗി കണ്ടു ട്രാക്കിലെ രാജകുമാരൻ പറഞ്ഞു, ‘വൗ’. കൊച്ചിയുടെ ഭംഗിയും കായലോളങ്ങളുടെ സായാഹ്നത്തിളക്കവും കനേഡിയൻ ഇതിഹാസ അത്ലിറ്റ് ബെൻ ജോൺസനെ വിസ്മയിപ്പിച്ചു.
കൊച്ചിയുടെ സവിശേഷതയായ വാട്ടർ മെട്രോയിൽ യാത്ര ചെയ്ത താരത്തിനു മറക്കാനാകാത്ത അനുഭവമായി ഇന്നലത്തെ സായാഹ്നം.
ഹൈക്കോർട്ട് വാട്ടർ ടെർമിനലിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്കായിരുന്നു യാത്ര. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി റൂട്ടുകളിൽ സഞ്ചരിച്ചു കായൽ കാഴ്ചകളും ചരിത്ര പൈതൃകവും ആസ്വദിച്ചു.
കോഴിക്കോട്ടു സ്വകാര്യ പരിപാടിക്കെത്തിയ ബെൻ ജോൺസൺ ഇന്നലെ വൈകിട്ടു നാലു മണിയോടെയാണു റോഡ് മാർഗം കൊച്ചിയിലെത്തിയത്.
കേരളത്തിന്റെ ഭക്ഷ്യവിഭവങ്ങളോടും ബെൻ ജോൺസനു പ്രിയമേറെ. ഒരു മണിക്കുൂറോളമായിരുന്നു വാട്ടർ മെട്രോയിലെ യാത്ര.
ഓളപ്പരപ്പിലൂടെയുള്ള യാത്രയെ വിസ്മയകരമെന്നു ബെൻ വിശേഷിപ്പിച്ചു.
കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ബെൻ ജോൺസനെ സ്വീകരിച്ചു. വള്ളത്തിൽ നിന്നാരംഭിച്ചു മെട്രോയിൽ എത്തിനിൽക്കുന്ന കൊച്ചിയുടെ ഗതാഗത ചരിത്രം വിശദീകരിക്കുന്ന ‘വഞ്ചി ടു മെട്രോ’ എന്ന കോഫിടേബിൾ ബുക്ക് ലോക് നാഥ് ബെഹ്റ ബെൻജോൺസണു സമ്മാനിച്ചു.
ഇന്നലെ നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ തങ്ങിയ ബെൻ ഇന്നു വൈകിട്ടു മൂവാറ്റുപുഴയിലെത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

