തൃപ്പൂണിത്തുറ ∙ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ വലിയ വിളക്ക് എഴുന്നള്ളിപ്പിനു മുൻപിൽ തിരക്ക് നിയന്ത്രിക്കാൻ ബൗൺസേഴ്സ്. കറുത്ത ബനിയനും പാന്റും ഒപ്പം കാവി ഷാളും ഇട്ടാണ് ബൗൺസർമാർ എഴുന്നള്ളിപ്പിനു മുൻപിലെ തിരക്ക് നിയന്ത്രിക്കുന്നത്.
കഴിഞ്ഞ തവണത്തെക്കാൾ ജനത്തിരക്ക് ഇത്തവണ ഏറെയാണ്. പൊലീസും നൂറോളം വൊളന്റിയർമാരും സിവിൽ ഡിഫൻസ് അംഗങ്ങളുമാണ് മുൻപ് തിരക്ക് നിയന്ത്രിച്ചിരുന്നത്.
മുൻപത്തെക്കാളും തിരക്ക് രാത്രിയാകുന്നതോടെ കൂടിയതാണ് ബൗൺസേഴ്സിനെ വയ്ക്കാൻ കാരണമെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. ആദ്യമായാണ് ബൗൺസർമാർ ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കുന്നത്.
ആനയുടെ അടുത്തേക്ക് ആളുകൾ പോകുന്നത് തടയുകയാണ് ഇവരുടെ പ്രധാന ജോലി. പൊലീസിന്റെ എണ്ണം ഇത്തവണ കുറവാണെന്നുള്ള ആക്ഷേപവുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

