മാർവൽ കോമിക്സിൽ ബ്ലാക്ക് പാന്തറിന്റെ ത്രസിപ്പിക്കുന്ന കഥകൾ എഴുതിയ നെഡി ഒകോറഫോറുമായി സംസാരിച്ചാലോ? വരൂ, കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ–സാംസ്കാരിക ഉത്സവമായ മനോരമ ഹോർത്തൂസിലേക്ക്. ആഗോള എഴുത്തിന്റെ അപാര മാജിക്കുമായി നിങ്ങളെ കാത്തിരിക്കുന്നു, 3 രാജ്യാന്തര പ്രതിഭകൾ: നെഡി ഒകോറഫോർ, മരിയ റേവ, നടാഷ ബ്രൗൺ. ബ്ലാക്ക് പാന്തറിന്റെ ലോങ് ലിവ് ദ് കിങ്, വകൻഡ ഫോറെവെർ, ഷൂറി എന്നിവയ്ക്കു പുറമേ ലെ ഗാർഡിയ അടക്കമുള്ള കോമിക്സുകളും രചിച്ച യുഎസ് എഴുത്തുകാരി നെഡി ഓകോറഫോർ വേൾഡ് ഫാന്റസി അവാർഡ് നേടിയ ഹു ഫിയേഴ്സ് ഡെത്ത് (2010), ഡെത്ത് ഓഫ് ദ് ഓതർ (2025) തുടങ്ങി ഇരുപതിലേറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്.
യുദ്ധവും യുക്രെയ്നും പശ്ചാത്തലമാക്കിയ മരിയ റേവിന്റെ നോവൽ ‘എൻഡ്ലിങ്’ (2025) ഇക്കുറി ബുക്കർ ആദ്യപട്ടികയിലുൾപ്പെട്ടിരുന്നു.
യുക്രെയ്ൻ വംശജയായ കനേഡിയൻ എഴുത്തുകാരിയാണ്. ‘അസംബ്ലി’ (2021) എന്ന ആദ്യ നോവലിലൂടെ പേരെടുത്ത ബ്രിട്ടിഷ് എഴുത്തുകാരിയാണു നടാഷ ബ്രൗൺ. ബുക്കർ ആദ്യപട്ടികയിൽ ഉണ്ടായിരുന്ന ‘യൂണിവേഴ്സാലിറ്റി’ (2025) ആണ് പുതിയ നോവൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

