പെരുമ്പാവൂർ ∙ നവീകരണം പൂർത്തിയായ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന് 3ന് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും ഫണ്ടായ 4.25 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് അത്യാഹിത വിഭാഗവും ഒപി ബ്ലോക്കും ലാബും ഫാർമസിയും അനുബന്ധ സൗകര്യങ്ങളും നവീകരിച്ചു.
ആശുപത്രിയിലേക്ക് വേണ്ട അനുബന്ധ ഉപകരണങ്ങളും സൗകര്യങ്ങളും സ്ഥാപിച്ചത് പെരുമ്പാവൂർ നഗരസഭ അനുവദിച്ച ഒന്നേകാൽ കോടി രൂപ ഉപയോഗിച്ചാണ്.
ഇതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തുമെന്ന് നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കൽ അറിയിച്ചു.
എംഎൽഎയുടെ ബജറ്റ് നിർദേശത്തെ തുടർന്ന് അനുവദിച്ച 3 കോടിയുടെ പദ്ധതിയിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്ഥാപിക്കാനിരിക്കെയാണ് ആദ്യഘട്ടത്തിലെ ആർദ്രം പദ്ധതിയിലും നഗരസഭാ പദ്ധതിയിലും അനുവദിച്ച 4.25 കോടി രൂപയുടെ വികസനം മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നേത്ര ചികിത്സയ്ക്കുള്ള അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കാൻ എംഎൽഎ ഫണ്ടും ഉപയോഗിക്കുന്നതോടെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറുമെന്നാണ് പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]