കൊച്ചി ∙ വോക്കിങ് കമ്യൂണിറ്റിയായ ‘വോക് കരോ’ സംഘടിപ്പിക്കുന്ന ‘വാക്കറൂ കൊച്ചി വോക്കത്തൺ 2026’ന്റെ ഔദ്യോഗിക ജഴ്സി മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്റർ റിയാദ് മാത്യു പ്രകാശനം ചെയ്തു. വോക് കരോ കമ്യൂണിറ്റി അഡ്മിന്മാരായ ലിൻ ഫഹദ്, നീതു രാജൻ എന്നിവർ പങ്കെടുത്തു.
29ന് രാവിലെ 5.30ന് കൊച്ചി വില്ലിങ്ഡൺ ഐലൻഡിലെ പോർട്ട് ട്രസ്റ്റ് സ്റ്റേഡിയത്തിൽ നിന്നാണ് വോക്കത്തൺ ആരംഭിക്കുന്നത്.
വോക്കത്തണിൽ പങ്കെടുക്കുന്നവർക്കുള്ള ബിബ് വിതരണം 28 ന് 11 മുതൽ വൈകിട്ട് 6 മണി വരെ മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നടക്കും. ഓൺലൈൻ റജിസ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് ശനിയാഴ്ച ബിബ് വിതരണ ദിവസം സ്പോട് റജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

