കാക്കനാട്∙ കലക്ടറേറ്റ് സമുച്ചയത്തിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് (പിഎംജിഎസ്വൈ) ഓഫിസിൽ മരപ്പട്ടി പ്രസവം. എക്സിക്യൂട്ടീവ് എൻജിനീയർ കെ.ടി.മഞ്ജുബാലയുടെ ചേംബറാണ് മരപ്പട്ടി ഈറ്റില്ലമാക്കിയത്.
2 കുഞ്ഞുങ്ങളുണ്ട്. തള്ള മരപ്പട്ടിയെ കണ്ടെത്താനായില്ല.
ഔദ്യോഗിക ആവശ്യങ്ങൾക്കായി പുറത്തു പോയ എക്സിക്യൂട്ടീവ് എൻജിനീയർ ഇന്നലെ ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് ചേംബറിൽ മരപ്പട്ടി കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടത്. പരിശോധിച്ചപ്പോൾ അലമാരയ്ക്കു പിന്നിൽ വേസ്റ്റ് ബാസ്ക്കറ്റിന്റെ മറവിലായി 2 കുഞ്ഞുങ്ങളെ കണ്ടെത്തി.
2 മാസം മുൻപ് കലക്ടറുടെ ചേംബറിന്റെ സീലിങ്ങിനിടയിൽ മരപ്പട്ടി കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

