കൊച്ചി ∙ ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ് ലഭിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം.
ജേക്കബ് ഉളുപ്പുണ്ടെങ്കിൽ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഇ.ഡി കേസിൽ നിന്ന് രക്ഷപെടാനാണ് പാർട്ടിയെ എൻഡിഎ പാളയത്തിൽ എത്തിച്ചതെന്ന് ഇതോടെ വ്യക്തമായി.
ആത്മാഭിമാനമുള്ളവർ ഇനിയും ട്വന്റി 20യിൽ അവശേഷിക്കുന്നുണ്ടെങ്കിൽ പാർട്ടി വിട്ട് പുറത്ത് വരണം.
ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചാക്കിട്ട് പിടിത്തവും ഭരണം പിടിച്ചെടുക്കലും നടത്തുന്ന ബിജെപി കേരളത്തിലും അതേ വഴികൾ പരീക്ഷിക്കുകയാണ്. ജയിലിൽ കിടക്കുന്നത് ഒഴിവാക്കാനാണ് സാബു എം.
ജേക്കബ് പാർട്ടിയെ ബിജെപിക്ക് അടിയറ വച്ചതെന്നും ഷിയാസ് ആരോപിച്ചു. പി.ടി.തോമസിനെതിരായ സാബുവിന്റെ ആരോപണങ്ങൾ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ച് തള്ളും.
നോട്ടിസ് ലഭിക്കുന്നവരെയെല്ലാം ജയിലിൽ അടയ്ക്കാനാണെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരും. സ്വന്തം താൽപര്യത്തിനായി ഒരു പാർട്ടിയെ ബിജെപിയുടെ തൊഴുത്തിൽ കൊണ്ട് കെട്ടിയ സാബു എം.
ജേക്കബ് പാർട്ടി പിരിച്ച് വിട്ട് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @Mohammedshiyasinc എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

