വൈദ്യുതി മുടക്കം
മരട് കാട്ടിത്തറ, അയിനി അമ്പലം, നിരവത്ത്, പാണ്ടവത്ത്, അയിനി– മാർട്ടിൻപുരം, സൊസൈറ്റി എന്നീ റോഡുകളിൽ 9.30 മുതൽ 5.30 വരെ. ഗിരിനഗർ പൊന്നിയത്ത് അമ്പലം റോഡ്, പഞ്ചായത്ത് ജംക് ഷൻ, ചിലവന്നൂർ റോഡ് എന്നിവിടങ്ങളിൽ 9.30 മുതൽ 2 വരെ.
റീട്ടെയ്ൽ മാനേജ്മെന്റ്
കൊച്ചി ∙ ഭിന്നശേഷിക്കാരായ യുവതി യുവാക്കൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സമർഥനം ട്രസ്റ്റ് ഫോർ ഡി ഡിസേബിൾഡ് നടപ്പാക്കുന്ന 3 മാസത്തെ സൗജന്യ റീട്ടെയ്ൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നോർത്ത് പറവൂരിലെ സെന്ററിലാണു പരിശീലനം. 6361511991
അധ്യാപക ഒഴിവ്
കൊച്ചി∙ തേവര ഗവ.
റീജനൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഗണിതം വിഷയങ്ങളിൽ മൈക്രോ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 29ന് രാവിലെ 10.30ന്.
9400097084. തോപ്പുംപടി∙ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 29ന് 11ന്. പെരുമ്പാവൂർ ∙ ഫിസിക്സ് അധ്യാപക ഒഴിവ്.
4 ന് മുൻപ് അപേക്ഷിക്കണം.
കംപ്യൂട്ടർ കോഴ്സ്: അപേക്ഷിക്കാം
കോതമംഗലം∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കീരംപാറ കേന്ദ്രത്തിൽ ഒക്ടോബർ 8നു തുടങ്ങുന്ന പുതിയ സിലബസ് പ്രകാരമുള്ള ടാലി, ഗ്രാഫിക് ഡിസൈൻ കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. http://lbscentre.kerala.gov.in/services/courses, 81296 80172.
ഡയറക്ട് ഏജന്റ്
കൊച്ചി∙ എറണാകുളം തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയുടെ പോളിസി വിപണനത്തിനായി ഡയറക്ട് ഏജന്റുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കമ്മിഷൻ മാത്രമേ പ്രതിഫലമായി ലഭിക്കൂ. യോഗ്യത: പത്താം ക്ലാസ് വിജയം.
എറണാകുളം തപാൽ ഡിവിഷൻ പരിധിയിൽ താമസിക്കുന്നവരാകണം. 9995162828.
ജെറിയാട്രിക് കെയർ ഗിവ്ർ കോഴ്സ് പരിശീലനം
കുറുപ്പംപടി ∙ കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ ജെറിയാട്രിക് കെയർ ഗിവ്ർ കോഴ്സിന്റെ പരിശീലനം ഒക്ടോബറിൽ ആരംഭിക്കും.
സ്വദേശത്തും വിദേശത്തും തൊഴിൽ സാധ്യതയുള്ള കോഴ്സിന് കേന്ദ്ര ഗവ. സർട്ടിഫിക്കറ്റുണ്ട്. ജില്ലാ പഞ്ചായത്തിന്റെ മികവ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപെട്ട
യുവതി യുവാക്കൾക്ക് അസാപ് കേരളയുടെ പെരുമ്പാവൂർ കമ്യൂണിറ്റി സ്കിൽ പാർക്കിലാണ് പരിശീലനം നൽകുന്നത്. പ്രായം 18-40.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 27. 9495999729.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]