കോലഞ്ചേരി ∙ വളയൻചിറങ്ങര ഐടിസിക്കു സമീപം പെരിയാർവാലി ഹൈ ലവൽ കനാലിൽ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പെരുമ്പാവൂർ കണ്ടന്തറയിൽ വാടകയ്ക്കു താമസിക്കുന്ന കോസർണ വീട്ടിൽ ജാസ്മിന്റെ ഏക മകൻ മുഹമ്മദ് റിനാസ് (15) ആണ് മരിച്ചത്.
പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു വീട്ടിൽ വന്ന ശേഷമാണ് കുളിക്കാൻ പോയത്.
ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. വെള്ളം നിറഞ്ഞ കനാലിൽ 2 കൂട്ടുകാരോടൊപ്പമാണ് കുളിക്കാൻ ഇറങ്ങിയത്.
മഴുവന്നൂർ പഞ്ചായത്ത് അംഗം റെജി, പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് സ്റ്റേഷൻ ഓഫിസറും സ്കൂബ ഡ്രൈവറുമായ ബെന്നി മാത്യു എന്നിവർ ചേർന്നാണ് കുട്ടിയെ വെള്ളത്തിൽ നിന്ന് മുങ്ങിയെടുത്തത്.
അവസാന പരീക്ഷ എഴുതാതെ റിനാസിന്റെ അവസാനയാത്ര
പെരുമ്പാവൂർ ∙ പത്താം ക്ലാസിലെ അവസാന പരീക്ഷ എഴുതാതെ മുഹമ്മദ് റിനാസ് യാത്രയായത് കൂട്ടുകാർക്കും അധ്യാപകർക്കും തീരാത്ത നൊമ്പരമായി. പെരിയാർവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുമ്പോൾ മുങ്ങിമരിച്ച പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് റിനാസിന്റെ അവസാന പരീക്ഷ 30നായിരുന്നു.
റിനാസിനെയും ഉമ്മ ജാസ്മിനെയും ഉപേക്ഷിച്ചു പിതാവ് വർഷങ്ങൾക്കു മുൻപ് പോയതാണ്. ഉമ്മയും മകനും മാത്രമായിരുന്നു താമസം.
ഉമ്മയുടെ ഏക പ്രതീക്ഷയാണ് വളയൻചിറങ്ങരയിൽ പെരിയാർവാലി കനാലിലെ ഷട്ടറിനു സമീപം പൊലിഞ്ഞത്. പഠനത്തിൽ മികവും അച്ചടക്കവും പാലിച്ചിരുന്ന വിദ്യാർഥിയായിരുന്നു റിനാസ് എന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

