ആലങ്ങാട് ∙ പൈപ്പ് പൊട്ടിയതിനെ തുടർന്നു കുത്തിപ്പൊളിച്ചിട്ട ഭാഗം മൂടിയില്ല.
കുഴി വലുതായതോടെ വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്നു. ആലുവ– പറവൂർ റോഡിൽ തട്ടാംപടി പള്ളിയുടെ മുന്നിലാണ് വലിയ അപകടക്കുഴി. ദിവസേന ഒട്ടേറെ വാഹനങ്ങളാണു കുഴിയിൽ ചാടി മറിയുന്നത്.
ഇരുചക്രവാഹനങ്ങൾക്കു കേടുപാടു സംഭവിക്കുന്നതായും പരാതിയുണ്ട്. പ്രധാന പാതയുടെ പലയിടത്തായി ഇത്തരത്തിലുള്ള ഒട്ടേറെ കുഴികൾ ഉള്ളതായി പരാതിയുണ്ട്.
പൈപ്പിടാനും സ്വകാര്യ കേബിൾ വലിക്കാനും റോഡ് പലയിടത്തായി കുത്തിപ്പൊളിച്ചതോടെ അപകടം തുടർക്കഥയാണ്. വെള്ളം കെട്ടിക്കിടന്നാൽ കുഴി കാണാനാകാത്ത അവസ്ഥയുമുണ്ട്. പലതവണ പൊതുമരാമത്ത് വിഭാഗത്തിൽ പരാതി പറഞ്ഞെങ്കിലും മൂടിയിട്ടില്ലെന്നാണ് ആക്ഷേപം.
രാത്രി പരിചയമില്ലാത്ത വാഹനങ്ങൾ റോഡരികു ചേർന്നു പോയാൽ ജീവഹാനി സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. പൊതുമരാമത്ത് – ജല അതോറിറ്റി അധികൃതരുടെയും അനാസ്ഥയാണ് ഇതിനു കാരണമെന്നാണു നാട്ടുകാരുടെ പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

