
ചപ്പാത്ത് കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; യുവാവിനെ കാണാതായി
കോതമംഗലം ∙ പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്ത് കടക്കുന്നതിനിടെ കാൽവഴുതി വീണ് ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി.
മണികണ്ഠൻചാൽ വർക്കൂട്ടുമാവിള സ്വദേശി രാധാകൃഷ്ണനെ (ബിജു – 37) ആണ് കാണാതായത്. തിരച്ചിൽ തുടരുന്നു.
ശക്തമായ മഴയെ തുടർന്ന് ചൊവ്വാഴ്ച രാത്രി ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു. ബസ് ജീവനക്കാരനായ രാധാകൃഷ്ണൻ ബുധനാഴ്ച രാവിലെ ആറരയോടെ ജോലിക്കു പോകാനായി ഇറങ്ങിയതായിരുന്നു. ചപ്പാത്ത് കടക്കുന്നതിനിടെ പെട്ടെന്ന് കാൽവഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു.
രാധാകൃഷ്ണന് ഒപ്പമുണ്ടായിരുന്ന സജി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാലാവസ്ഥ അനുകൂലമല്ലാത്തത് തിരച്ചിലിനെ ബാധിച്ചിട്ടുണ്ടെന്ന് സ്കൂബ ടീം അംഗം അനിൽകുമാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]