കൂത്താട്ടുകുളം ∙ കന്നുകാലികളിൽ കുളമ്പുരോഗം കണ്ടെത്തിയ സാഹചര്യത്തിൽ കൂത്താട്ടുകുളത്തെയും മോനിപ്പള്ളിയിലെയും കന്നുകാലി ചന്തകൾ താൽക്കാലികമായി അടച്ചിടുന്നത് സംബന്ധിച്ച് പരിശോധന നടത്തി ഉടൻ തീരുമാനം എടുക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
മേഖലയിൽ പ്രതിരോധ നടപടി എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കന്നുകാലികളിൽ രോഗം കണ്ടെത്തിയ തിരുമാറാടി പഞ്ചായത്തിലും സമീപത്തെ കൂത്താട്ടുകുളം, പിറവം നഗരസഭകളിലും പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളിലും പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. സംഭവത്തിൽ അനൂപ് ജേക്കബ് എംഎൽഎ മന്ത്രിയുമായും വകുപ്പ് ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്തി.
കൂത്താട്ടുകുളം, മോനിപ്പള്ളി ചന്തകൾ താൽക്കാലികമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും കലക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്.
പശുക്കൾ സുഖം പ്രാപിച്ചു തുടങ്ങി
തിരുമാറാടി ∙ പഞ്ചായത്തിൽ കുളമ്പുരോഗം ബാധിച്ച കന്നുകാലികൾ സുഖം പ്രാപിച്ചു തുടങ്ങിയെന്ന് വെറ്ററിനറി സർജൻ ഷിബു സി.തങ്കച്ചൻ പറഞ്ഞു. പശുക്കൾ തീറ്റ എടുക്കാനും വ്രണങ്ങൾ ഉണങ്ങാനും തുടങ്ങിയിട്ടുണ്ട്.
രണ്ടാഴ്ച കൊണ്ട് പൂർണമായും സുഖം പ്രാപിക്കുമെന്നു അധികൃതർ അറിയിച്ചു. പഞ്ചായത്തിൽ 7 വീടുകളിലായി 14 പശുക്കളിലാണ് കുളമ്പുരോഗം സ്ഥിരീകരിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

