തൃപ്പൂണിത്തുറ ∙ ആസ്വാദകരുടെ ഹൃദയത്തിന്റെ ‘മഞ്ഞണിക്കൊമ്പിൽ’ ചേക്കേറിയ പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ സംഗീത നിശയിൽ ലയിച്ചു ജെടി പാക്. ‘കണ്ണിനു പൊൻ കണിയായും കാതിനു തേൻ കനിയായും’ പാട്ടുകൾ ഒഴുകിയെത്തിയപ്പോൾ ആസ്വാദക മനസ്സുകൾ പൂത്തുലഞ്ഞു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും യുവാക്കൾക്കുമായി പ്രവർത്തിക്കുന്ന സാമൂഹിക സേവന സംഘടനയായ രക്ഷാ സൊസൈറ്റിയുടെ 40–ാം വാർഷികത്തിന്റെ ഭാഗമായാണ് ജെറിയുടെ സംഗീതപരിപാടി അരങ്ങേറിയത്.
മഞ്ഞാടി കുന്നിൽ, പൂക്കൾ പനിനീർ പൂക്കൾ, മിഴിയോരം നനഞ്ഞൊഴുകും, കിളിയേ കിളിയേ, ആയിരം കണ്ണുമായി തുടങ്ങിയ പാട്ടുകൾ സിങ് ഇന്ത്യ വിത്ത് ജെറി അമൽ ദേവ് സംഘം ആലപിച്ചു. സംഗീതം പോലെ ആസ്വാദകരമായിരുന്നു അദ്ദേഹത്തിന്റെ ഓർക്കസ്ട്ര നിയന്ത്രണം. കൈകൾ ഉയർത്തിയുള്ള തന്റെ ഓർക്കസ്ട്ര മേൽനോട്ടം കൗതുകം ഉണർത്തുന്നതായിരുന്നു.
രക്ഷാ സൊസൈറ്റി ചെയർമാൻ ഡബ്ല്യു.സി.തോമസ്, സെക്രട്ടറി അനില നൈനാൻ, അൻവർ ഹാഷിം തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

