മൂവാറ്റുപുഴ∙ വില വർധിച്ചതോടെ സ്വർണം തേടി ഇറങ്ങുന്ന മോഷ്ടാക്കൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദേശങ്ങളുമായി പൊലീസ്. സ്വർണം സ്വപ്ന വിലയിലേക്ക് ഉയർന്നതോടെ മാല പൊട്ടിക്കലും സ്വർണ മോഷണവും വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പു നിർദേശങ്ങളുമായി പൊലീസ് രംഗത്തിറങ്ങിയിരിക്കുന്നത്.
രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ നേരിടാൻ പൊതുജനങ്ങളുടെ സഹകരണം കൂടി വേണമെന്നാണു പൊലീസ് പറയുന്നത്. പൊലീസിന്റെ രാത്രി പട്രോളിങ് ശക്തമാക്കുന്നതിനു ബീറ്റ് പൊലീസുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.
പ്രധാന നിർദേശങ്ങൾ
∙ രാത്രി വീടിന് ചുറ്റും പ്രകാശം കിട്ടുന്ന രീതിയിൽ ലൈറ്റുകൾ ക്രമീകരിക്കുക ∙ രാത്രി പുറത്ത് അസാധാരണ ശബ്ദം കേട്ടാൽ കതകു തുറക്കാതെ അയൽക്കാരെ വിളിക്കുക ∙ പരിസരങ്ങളിൽ അപരിചിതരെ കണ്ടാൽ അവരുടെ ഫോട്ടോ എടുക്കുകയും 112 ൽ വിളിച്ച് അറിയിക്കുകയും ചെയ്യുക ∙ പഴയ സാധനങ്ങൾക്കു വേണ്ടി വരുന്നവർക്ക് സാധനങ്ങൾ കൊടുക്കാതിരിക്കുക, സംശയം തോന്നിയാൽ പൊലീസിനെ അറിയിക്കുക ∙ രാത്രി 11 മുതൽ രാവിലെ 4 വരെ ജാഗ്രത പുലർത്തുക ∙ കഴിയുന്നവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക ∙ വീടു പൂട്ടി പുറത്തുപോകുന്നവർ അയൽക്കാരെയും പൊലീസിനെയും അറിയിക്കുക ∙ സ്വർണവും മറ്റു വില പിടിപ്പുള്ള സാധനങ്ങളും വീട്ടിൽ സൂക്ഷിക്കാതിരിക്കുക, ബാങ്ക് ലോക്കറുകൾ ഇതിനായി പ്രയോജനപ്പെടുത്തുക ∙ കഴിവതും ഗേറ്റ് പൂട്ടിയിട്ടുക ∙
വിനോദ യാത്രകളും മറ്റും പോകുന്നവർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുക, അവരുടെ ലൊക്കേഷൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാതിരിക്കുക ∙ ബൈക്കുകളിൽ ചിറിപ്പായുന്നവരുടെ വാഹന നമ്പർ ഫോട്ടോ എടുത്ത് പൊലീസിനെ അറിയിക്കുക ∙ വീടുകളിലെ മൊബൈൽ ഫോണുകൾ അലക്ഷ്യമായി വയ്ക്കാതിരിക്കുക ∙ ഏതു സമയവും പ്രവർത്തന സജ്ജമായ പൊലീസ് നമ്പർ 112 സേവനം ആവശ്യ ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തുക ∙ അമ്പല കമ്മിറ്റികൾ, പള്ളി കമ്മിറ്റികൾ നിർബന്ധമായും സിസിടിവി ക്യാമറകൾ സ്ഥാപിക്കുക.
സ്വർണം, പണം എന്നിവ ആരാധനാലയങ്ങളിൽ സൂക്ഷിക്കാതിരിക്കുക … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

