വൈദ്യുതി മുടക്കം
നെട്ടൂർ കോളനി, അമ്പലക്കടവ്, തപസ്യ നഗർ, ഗൊരേത്തി സ്കൂൾ പരിസരം എന്നിവിടങ്ങളിൽ 9.30 മുതൽ 5.30 വരെ. എരൂർ ഭവൻസ് സ്കൂൾ, അംബിക ക്ഷേത്രം, തൊണ്ടൂർ സ്കൂൾ, കുന്നറ, അന്തിമഹാകാളൻ ക്ഷേത്രം, പെരീക്കാട് പള്ളി പരിസരങ്ങളിൽ 9 മുതൽ 5 വരെ.
മാമംഗലം അഞ്ചുമന റോഡ്, മൈത്രി നഗർ, കരുവേലി എന്നിവിടങ്ങളിൽ 9 മുതൽ ഒന്നു വരെയും അഞ്ചുമന അമ്പലം പരിസരത്ത് ഒന്നു മുതൽ 5.30 വരെയും. തേവര ചിലവന്നൂർ ബണ്ട് റോഡ് പരിസരങ്ങളിൽ 9 മുതൽ 5 വരെ.
ഇടപ്പള്ളി മണിമല റോഡ്, ചേന്നംകുളങ്ങര, നൈസ് കെമിക്കൽസ് പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
കലൂർ എസ്ആർഎം റോഡിലും പരിസരത്തും 10 മുതൽ 2 വരെ.
ജല വിതരണം മുടങ്ങും
ആലുവ∙ വാട്ടർ ടാങ്കിൽ ക്ലീനിങ് ജോലികൾ നടക്കുന്നതിനാൽ നാളെ ആലുവ നഗരസഭയിലും ചൂർണിക്കര പഞ്ചായത്തിൽ 2, 3, 7, 8 വാർഡുകളിലും കീഴ്മാട് പഞ്ചായത്തിൽ 15, 16, 17 വാർഡുകളിലും ജലവിതരണം മുടങ്ങും.
അധ്യാപക ഒഴിവ്
തൃക്കാക്കര∙ ഫിസിക്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 3ന് 10ന്. തൃപ്പൂണിത്തുറ ∙ തെക്കുംഭാഗം ഗവ.
യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 11ന്.
തൃപ്പൂണിത്തുറ ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ 11ന്.
കുസാറ്റിൽ ക്വിസ് നാളെ
കൊച്ചി∙ കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് റിസർവ് ബാങ്കുമായി സഹകരിച്ചു ക്വിസ് നടത്തും. ‘ഫിസ്കൽ ഫ്യൂഡ്’ എന്ന പേരിൽ നാളെയാണു കളമശേരി കുസാറ്റ് ക്യാംപസിലെ സെമിനാർ കോംപ്ലക്സിൽ ക്വിസ് സംഘടിപ്പിക്കുന്നത്.
യുജി, പിജി വിദ്യാർഥികൾക്കു പങ്കെടുക്കാം. മത്സരത്തിൽ റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : https://cbs.cusat.ac.in/
റജിസ്ട്രേഷൻ ഡ്രൈവ്
പെരുമ്പാവൂർ ∙ എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് അധ്യാപക/അനധ്യാപക യോഗ്യതയുള്ള, ഒരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും പേര് റജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ 26ന് 10ന് ആലുവ മിനി സിവിൽ സ്റ്റേഷൻ അനക്സ് 2 ലെ താലൂക്ക് ഓഫിസ് ഹാളിൽ റജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കും.
ആലുവ, പറവൂർ, കുന്നത്തുനാട്, കോതമംഗലം എന്നീ താലൂക്കുകളിൽ സ്ഥിര താമസക്കാരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, യുഡിഐഡികാർഡ്/മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ്, മേൽവിലാസം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി ഹാജരാകുക.
ഫോൺ 0484-2421633. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]