കൊച്ചി ∙ നാടിന്റെ സാസ്കാരിക വൈവിധ്യത്തിന്റെ ആഘോഷമായി കലയുടെ മൂന്നു രാപകലുകൾ സമ്മാനിച്ച് ആദ്യത്തെ ഇന്ത്യൻ കൾചറൽ കോൺഗ്രസ് സമാപിച്ചു. ‘‘പല സംസ്കാരങ്ങളുടെ സംഗമവേദിയാണ് നമ്മുടെ രാജ്യം.
എന്നാൽ സംസ്കാരത്തെച്ചൊല്ലിയുള്ള ഭിന്നതകളും അവകാശവാദങ്ങളുമില്ലാതെ, ലോകത്തെ കോടിക്കണക്കിനുള്ള മറ്റു മനുഷ്യരുടെയും ജീവജാലങ്ങളുടെയും സാന്നിധ്യം അറിഞ്ഞ് അവർക്കു കുടി അവകാശപ്പെട്ടതാണ് ഈ ഭൂമിയും വായുവും ജലവുമെല്ലാം എന്ന തിരിച്ചറിവോടെ ജീവിക്കുമ്പോഴാണ് നാം സംസ്കാരസമ്പന്നരാവുന്നത്. മതങ്ങളെ അതിന്റെ വഴിക്കു വിടുക, മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം.
നമ്മൾ കാണാതെ പോകുന്നതോ മറന്നുപോകുന്നതോ ആയ സാംസ്കാരിക ബോധത്തെ ഉണർത്തുന്നതാണ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് എന്ന കൂട്ടായ്മ’’, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് നടൻ മമ്മൂട്ടി പറഞ്ഞു.
അടുത്ത വർഷത്തെ ഇന്ത്യൻ കൾചറൽ കോൺഗ്രസിന്റെ പ്രഖ്യാപനം അദ്ദേഹം നിർവഹിച്ചു. സംഘാടകസമിതി വർക്കിങ് ചെയർമാൻ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കേരളം ഇന്ത്യയെയും ലോകത്തെയും നയിക്കുന്ന സാംസ്കാരിക ഇടനാഴിയായി മാറുന്ന വിധത്തിൽ സാസ്കാരിക രംഗത്തുള്ളവർക്ക് അംഗത്വം എടുക്കാവുന്ന രൂപത്തിലേക്ക് ഇന്ത്യൻ കൾചറൽ കോൺഗ്രസിന്റെ തുടർച്ചയുണ്ടാകുമെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ പറഞ്ഞു.
കൊച്ചിയിൽ സമാപിച്ച ആദ്യത്തെ ഇന്ത്യൻ കൾചറൽ കോൺഗ്രസിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ പ്രസ്താവന നടി രത്ന പഠക് ഷാ നിർവഹിച്ചു.
ഇന്ത്യൻ കൾചറൽ കോൺഗ്രസ് കോഓർഡിനേറ്റർ സുധൻവ ദേശ് പാണ്ഡേ ആനന്ദ് പഠ്വർധന്റെയും സംഗീതജ്ഞൻ ടി.എം. കൃഷ്ണ റോമില ഥാപ്പറുടെയും സന്ദേശം വായിച്ചു.
അഞ്ചു ഭാഷകളിൽ തർജമ ചെയ്ത ഗാനം ആലപിച്ച ടി.എം. കൃഷ്ണ സദസ്സിന്റെ കയ്യടി നേടി. മന്ത്രി പി.രാജീവ്, എംഎൽഎമാരായ കെ.ജെ.
മാക്സി, പി.വി. ശ്രീനിജൻ, ഗണേഷ് നാരായണദാസ് ദേവി, മുരളി ചീരോത്ത്, പ്രമോദ് പയ്യന്നൂർ, ഏബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

