മൂവാറ്റുപുഴ ∙ ആക്രിക്കടയിൽ കവർച്ച ശ്രമം നടത്തിയ സംഭവത്തിൽ മൂന്ന് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അർജൻ ഷേക്ക് (23) അസ്റഫുൽ അലാം (28), രജിബ് ഷേക്ക് (37) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കെഎംപി സോമില്ലിന് സമീപമുള്ള ആക്രിക്കടയുടെ പിൻഭാഗത്തുള്ള ഷീറ്റ് പൊളിച്ച് അകത്തുകടന്ന് മോഷ്ടിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച കടയുടമയെ കമ്പി വടി കൊണ്ട് ആക്രമിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. എസ്ഐമാരായ പി.ബി.സത്യൻ, വി.സി.സജി, ജിബി യോഹന്നാൻ, എഎസ്ഐ പി.എസ്.സലിം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോബി പി.
ചാക്കോ, രഞ്ജിത് രാജൻ, സിജോ തങ്കപ്പൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

