കളമശേരി ∙ മലേഷ്യയിലെ ലങ്കാവിയിൽ നടക്കുന്ന ഏഷ്യൻ വടംവലി മത്സരത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണു മഞ്ഞുമ്മൽ സ്വദേശി അന്റോണിയോ ജോസ് ഡിക്സൺ. കോച്ച് ടെലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാംപിൽ പരിശീലനം പൂർത്തിയാക്കി.
അന്റോണിയോയുടെ പിതാവ് മുൻ അത്ലീറ്റും വോളിബോൾ താരവുമായിരുന്ന ഡിക്സൺ ജോസഫ്, സതീഷ് കുമാർ എന്നിവരാണ് ആദ്യപരിശീലകർ. ഡിക്സൺ ജോസഫിന്റെയും, കൂനമ്മാവ് സെന്റ് ഫിലോമിനാസ് എച്ച്എസ്എസിലെ അധ്യാപിക പ്രീത ഡിക്സന്റെയും മകനാണ് ഇതേ സ്കൂളിലെ വിദ്യാർഥിയായ അന്റോണിയോ.
5 തവണ ദേശീയ വടംവലി ചാംപ്യനും, 2 തവണ ദേശീയ പവർ ലിഫ്റ്റിങ് ചാംപ്യനുമായ കെ.എ.ജോസഫിന്റെ പേരക്കുട്ടി കൂടിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

