ആലങ്ങാട് ∙ കുടിവെള്ള പൈപ്പ് പൊട്ടി ഒരാഴ്ചയോളമായി ലീറ്റർ കണക്കിനു ശുദ്ധജലം പാഴായി പോയിട്ടും തിരിഞ്ഞു നോക്കാതെ ജല അതോറിറ്റി അധികൃതർ. ആലുവ– പറവൂർ റോഡിൽ മരോട്ടിച്ചുവട് കവലയിൽ നിന്നുള്ള നെല്ലിക്കാപറമ്പ്– തൈത്തറക്കടവ് റോഡിലാണു പൈപ്പ് പൊട്ടിയത്.
മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ നിന്നു കരുമാലൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്കു വെള്ളം പമ്പ് ചെയ്യുന്ന കുഴലാണു പൊട്ടിയത്.
ഇതോടെ റോഡിൽ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. അടിക്കടി പൈപ്പ് പൊട്ടലും റോഡ് കുത്തിപ്പൊളിച്ചു നടത്തുന്ന അറ്റകുറ്റപ്പണിയും മൂലം ജനങ്ങൾ ദുരിതത്തിലാണ്.
പരാതി പറഞ്ഞാലും കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന ആക്ഷേപമുണ്ട്. കരാറുകാരൻ സ്ഥലത്തെത്തി കുഴിച്ചു പൊട്ടൽ തീർത്തു മടങ്ങുന്നതിനു പിന്നാലെ വീണ്ടും പൊട്ടുന്ന അവസ്ഥയാണ് കഴിഞ്ഞ കുറെ നാളുകളായി ഉള്ളതെന്നു നാട്ടുകാർ പറഞ്ഞു.
ശുദ്ധജലത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോഴാണ് ഈ ദുരവസ്ഥ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]