പെരുമ്പാവൂർ ∙ പെരുമ്പാവൂരിൽ നിന്നു കിഴക്കമ്പലം, കാക്കനാട് ഭാഗത്തേക്കു എളുപ്പവഴി ഒരുങ്ങുന്നു. നിലവിലുള്ള ശാലേം – പുളിയാമ്പിളളി– തോട്ടപ്പാടംപടി റോഡിൽ 700 മീറ്റർ കൂടി ടാർ ചെയ്തു നവീകരിച്ചാൽ യാത്രക്കാർക്കു 3 കിലോമീറ്റർ യാത്രാ ദൂരം ലാഭിക്കാം.
പുളിയാമ്പിള്ളി ആനന്ദ് ഓയിൽ മുതൽ സീമാ ക്രഷറിനു താഴെ വരെയുള്ള ഒരു കിലോമീറ്റർ ദൂരമാണു ടാർ ചെയ്യാനുള്ളത്. പിപി റോഡിൽ തോട്ടപ്പാടൻ കവലയിൽ തിരിഞ്ഞു ശാലേം സ്കൂളിനു സമീപമെത്തുന്നതാണു വഴി.
10 വർഷമായി തകർന്നു കിടക്കുകയായിരുന്നു.
ഘട്ടം ഘട്ടമായി റോഡ് നന്നാക്കി. ഏകദേശം 2 കിലോമീറ്റർ റോഡിനായി 1.25 കോടി രൂപ ചെലവഴിച്ചു.
പിപി റോഡിൽ ഓണംകുളത്തു നിന്നു തിരിഞ്ഞാണ് ബസുകൾ അടക്കം വാഹനങ്ങൾ കിഴക്കമ്പലം, കാക്കനാട് ഭാഗത്തേക്കു പോകുന്നത്. ഇത് തോട്ടപ്പാടൻ കവലയിൽ തിരിഞ്ഞാൽ 3 കിലോമീറ്റർ ലാഭിക്കാം.
ഭാവിയിൽ ഈ റോഡിലൂടെ ബസ് സർവീസിനും സാധ്യതയുണ്ട്. ചൂണ്ടമലയ്ക്കു സമീപമാണ് ഇനി നിർമാണം നടക്കാനുള്ളത്. മലയ്ക്ക് അപ്പുറത്തേക്കും ഇപ്പുറത്തേക്കുമുള്ള സഞ്ചാരം പണ്ടു മുതൽ ദുഷ്കരമായിരുന്നു.
2016ൽ തുടങ്ങിയ നിർമാണം പല കാരണങ്ങളാൽ മുടങ്ങി.
മലയിൽ നിന്നു പൊട്ടിച്ചെടുത്ത വെള്ളാരംകല്ല് മെറ്റലാക്കി റോഡ് ടാറിങ്ങിന് ഉപയോഗിച്ചത് പരാതിക്ക് ഇടയാക്കി. ക്വാളിറ്റി കൺട്രോളർ വന്നു പരിശോധന നടത്തി നടപടി എടുത്തു.
പുളിയാമ്പിള്ളി മുതൽ ശാലേം ആലിൻചുവട് വരെ അര സെന്റിമീറ്റർ കനം പോലുമില്ലാതെ ടാർ ചെയ്തത് വിവാദമായി. ടാറിങ് കഴിഞ്ഞ് ഒരാഴ്ചയായപ്പോൾ റോഡ് തകർന്നു. അതിനു ശേഷം ജനകീയ ഇടപെടലുണ്ടായി.
ശാലേം – പുളിയാമ്പിള്ളി തോട്ടപ്പാടംപടി റോഡ് ചുണ്ടമലയുടെ താഴെ കരിയിലക്കുളം വരെ ശരാശരി 5 – 5.5 മീറ്റർ വീതിയിൽ പൂർണമായി കട്ട വിരിച്ചു പണി പൂർത്തിയാക്കി.
ചുണ്ടമല ക്രോസ് ചെയ്തു പുളിയാമ്പിള്ളി വരെ റോഡ് സഞ്ചാരയോഗ്യമാക്കിയാൽ ജനങ്ങൾക്കു പൂർണ പ്രയോജനമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

