പറവൂർ ∙ മണൽബണ്ട് കെട്ടിയിട്ടും രക്ഷയില്ല. പുത്തൻവേലിക്കരയിലെ വീടുകളിലെ പൈപ്പുകളിൽ ലഭിക്കുന്നത് ഉപ്പുവെള്ളം.
ലക്ഷങ്ങൾ മുടക്കി മണൽബണ്ട് നിർമിച്ചെങ്കിലും കോഴിത്തുരുത്ത് സ്ലൂസ് അടയ്ക്കാത്തതിനാൽ ചാലക്കുടിയാറിൽ വീണ്ടും ഓരുജലമെത്തി. അധികൃതരുടെ അനാസ്ഥയെക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. ചാലക്കുടിയാറിനെ ആശ്രയിച്ചാണു പുത്തൻവേലിക്കര പഞ്ചായത്തിലെ ശുദ്ധജലവിതരണം.
പുഴവെള്ളം ഇളന്തിക്കര പമ്പ് ഹൗസിൽ ശുചീകരിച്ചാണ് എല്ലാ വാർഡുകളിലേക്കും വിതരണം ചെയ്യുന്നത്.
വേനലിൽ ചാലക്കുടിയാറിൽ ഓരുജലം കയറാതിരിക്കാൻ ഇളന്തിക്കര – കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ച് മേജർ ഇറിഗേഷൻ വകുപ്പ് ബണ്ട് നിർമിച്ചിട്ട് ഒരു മാസത്തോളമായി.മണൽബണ്ട് കെട്ടിയാലും കോഴിത്തുരുത്ത് സ്ലൂസ് അടച്ചില്ലെങ്കിൽ പുഴയിൽ ഉപ്പുവെള്ളം കയറും. 4 സ്ലൂസുകളുടെ ഗ്യാപ്പിൽ ഒരെണ്ണത്തിൽ മാത്രമേ മണൽച്ചാക്കിട്ട് അടച്ചിട്ടുള്ളൂ. മണൽബണ്ട് കെട്ടിയെങ്കിലും ഉയരത്തിൽ മണൽ അടിച്ചു വശങ്ങളിൽ കുറ്റിയടിച്ചു ചാക്കുകളും മറ്റും ഉപയോഗിച്ചു നടത്തുന്ന ബണ്ട് സമയബന്ധിതമായി ബലപ്പെടുത്തിയില്ലെന്നും പരാതിയുണ്ട്.
സമയബന്ധിതമായി ബണ്ട് ബലപ്പെടുത്തുകയും സ്ലൂസുകൾ അടയ്ക്കുകയും ചെയ്തിരുന്നെങ്കിൽ വീണ്ടും ഓരുജലം കയറുന്നതു തടയാമായിരുന്നു.
പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തിൽ അലംഭാവം കാട്ടിയതായി ആക്ഷപമുയരുന്നുണ്ട്. ഇത്തവണ മണൽബണ്ട് നിർമാണം പൂർത്തിയാകുന്നതിനു മുൻപേ തന്നെ ചാലക്കുടിയാറിൽ ഓരുജലം എത്തുകയും ഒന്നര മാസത്തോളം പുത്തൻവേലിക്കര പഞ്ചായത്തിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുകയും ചെയ്തിരുന്നു.
അതിൽ നിന്നു മുക്തമായി വരുന്നതിനിടെയാണ് വീണ്ടും ഉപ്പുവെള്ളം കയറിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

