പെരുമ്പാവൂർ ∙ വാടകവീട്ടിൽ താമസിച്ചിരുന്ന മോഷണക്കേസ് പ്രതികളായ അച്ഛനും മകനും പിടിയിലായതോടെ അനാഥമായ കൂറ്റൻ വളർത്തുനായ സമീപത്തെ അങ്കണവാടി കുട്ടികൾക്കും താമസക്കാർക്കും ഭീഷണിയാകുന്നു. പെരുമ്പാവൂർ നഗരസഭയിൽ കാരാട്ടുപള്ളിക്കര പൊട്ടയിൽ 13–ാം വാർഡിലെ അങ്കണവാടിക്കു സമീപമാണു സംഭവം.
ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളും വാറന്റുള്ളവരുമായ ഇടുക്കി കാമാക്ഷി വലിയപറമ്പിൽ ബിജു(50), മകൻ വിപിൻ ബിജു (28) എന്നിവരെയാണു കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 18നു തൊടുപുഴയിൽ നിന്നു പിടികൂടിയത്. വാടക വീടിരിക്കുന്ന ചുറ്റുമതിലുള്ള പറമ്പിൽ അലഞ്ഞു നടക്കുകയാണു റോട്വീലർ വിഭാഗത്തിൽപെട്ട നായ.
ചുറ്റുമതിലിനപ്പുറമാണു 12 കുട്ടികൾ പഠിക്കുന്ന നഗരസഭയുടെ ഒന്നാം മൈൽ 14–ാം നമ്പർ അങ്കണവാടി.
മതിലിനപ്പുറത്തേക്ക് ഏതു സമയത്തും നായ ചാടി വീഴുമെന്ന ഭയത്തിലാണ് അധ്യാപികയും ആയയും കുട്ടികളും രക്ഷിതാക്കളും. ബിജുവും വിപിനും അടക്കം 3 പുരുഷൻമാരും ഒരു സ്ത്രീയുമാണ് ഇവിടെ താമസിച്ചിരുന്നതെന്നു സമീപവാസികൾ പറഞ്ഞു. ഈ മാസം ആദ്യമാണ് ഇവിടെ താമസിക്കാൻ തുടങ്ങിയത്. പുരുഷൻമാർ 3 പേരും ഇടുക്കി സ്വദേശികളും സ്ത്രീ തിരുവനന്തപുരം സ്വദേശിയുമാണ്്.
സമീപവാസികളുമായി ബന്ധം പുലർത്തിയിരുന്നില്ല. നാട്ടുകാരുടെ പരാതിയെ തുടർന്നു കൗൺസിലർമാരായ കെ.ബി.നൗഷാദ്, സബീന നിഷാദും സ്ഥലത്തെത്തി.
500 കേസിൽ പ്രതി
നഗരത്തിലെ ജനവാസ മേഖലയിൽ ആരുമറിയാതെ താമസിച്ചതു കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 500 മോഷണ കേസുകളിൽ പ്രതിയായ ബിജുവും മകൻ വിപിനും മറ്റു 2 പേരും.
15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ബിജുവിനെ 2023ൽ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. പിടികൂടാനെത്തിയപ്പോൾ പൊലീസിനെ ആക്രമിച്ചതിനു 3 കേസുണ്ട്. ബുള്ളറ്റുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, സ്വർണം തുടങ്ങിയവയാണു മോഷ്ടിക്കുന്നത്. ആഡംബര ജീവിതത്തിനും വാഹനങ്ങൾ വാങ്ങുന്നതിനുമാണു മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നത്.
എറണാകുളത്ത് ടാക്സി ഡ്രൈവറായി ജോലി നോക്കിയിരുന്ന വിപിനും അച്ഛനൊപ്പം പല കേസുകളിലും പ്രതിയാണ്.പിടികൂടാൻ എത്തുന്നവരെ പ്രതിരോധിക്കാനാണ് ഇവർ നായ്ക്കളെ വളർത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

