കൊച്ചി∙ കൊച്ചി- മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ചുമരുകളിൽ കലാവസന്തമൊരുങ്ങുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ നടപ്പാക്കുന്ന ‘ഐലൻഡ് മ്യൂറൽ പ്രോജക്ടി’ലാണ് പദ്ധതി. ആർട്ടിസ്റ്റ് പൂർണിമ സുകുമാർ സ്ഥാപിച്ച അറവാണി ആർട് പ്രോജക്ട്, ട്രെസ്പാസേഴ്സ്, ഓഷീൻ ശിവ, മുനീർ കബാനി തുടങ്ങിയ കലാകാരന്മാരുടെയും കലാസംഘങ്ങളുടെയും ചിത്രങ്ങളാണ് ആദ്യഘട്ടത്തിൽ പൂർത്തിയാകുന്നത്.
മട്ടാഞ്ചേരി ബസാർ റോഡിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ചുമരുകളിലാണ് അറവാണി ആർട് പ്രോജക്ടിലെ കലാപ്രവർത്തകർ നിറങ്ങളിലൂടെ ജീവിതം പറയുന്നത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ചന്ദ്രി, പ്രാർഥന, വർഷ, ജ്യോതി എന്നിവർക്കൊപ്പം നന്ദിനി രാജാരാമനാഥൻ, മുരുഗൻ ഗോപി എന്നിവർ ചേർന്നാണു ചിത്രങ്ങൾ ഒരുക്കുന്നത്. മട്ടാഞ്ചേരി ബസാർ റോഡിലെ ക്യൂബ് ആർട് സ്പേസിൽ ട്രെസ്പാസേഴ്സ് എന്ന എട്ടംഗ കലാകാരന്മാരുടെ കൂട്ടായ്മയാണ് കൂറ്റൻ ചുമർച്ചിത്രങ്ങൾ ഒരുക്കുന്നത്.
ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിനു സമീപത്തെ പാം ഫൈബർ ചുമരുകളിൽ, തമിഴ്നാട്ടിൽ നിന്നുള്ള കലാകാരി ഓഷീൻ ശിവയാണ് വരയ്ക്കുന്നത്. ഫോർട്ട്കൊച്ചിയിലെ അർഥശിലയുടെ ചുമരിലാണ് മുനീർ കബാനി ‘സ്നേഹം’ എന്ന വാക്ക് ചിത്രമാക്കുന്നത്. കൊൽക്കത്തയിൽ നിന്നുള്ള കലാകാരൻ പ്രദീപ് ദാസ് മട്ടാഞ്ചേരിയിലെ സിമി വെയർഹൗസ് ചുമരുകളിൽ രചന നടത്തുന്നതോടെ പദ്ധതിയുടെ അടുത്ത ഘട്ടം തുടങ്ങും. കല എന്നത് എല്ലാവർക്കും പ്രാപ്യമാകണമെന്നും അത് ആ പ്രദേശത്തിന്റെ ചരിത്രത്തോടും ജീവിതത്തോടും ചേർന്നു നിൽക്കണമെന്നും കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

