കാക്കനാട് ∙ രാവിലെ വീടുകളിൽ വോട്ട് തേടിയെത്തുന്ന വനിതാ സ്ഥാനാർഥി വൈകിട്ട് തട്ടുകടയിൽ പൊറോട്ടയ്ക്ക് മാവ് കുഴയ്ക്കുന്നതു കാണുമ്പോൾ വോട്ടർമാർക്ക് കൗതുകം. ഉപജീവന മാർഗമായ തട്ടുകട
തിരഞ്ഞെടുപ്പിന്റെ പേരിൽ അടച്ചിടാൻ സ്ഥാനാർഥി ഒരുക്കമല്ല. തൃക്കാക്കര നഗരസഭ 24–ാം വാർഡിലെ (കാക്കനാട്) യുഡിഎഫ് സ്ഥാനാർഥി നസിയ ലത്തീഫാണ് ചിറ്റേത്തുകര ആഞ്ഞിക്കാത്ത് റോഡ് ജംക്ഷനിൽ തട്ടുകട
നടത്തുന്നത്. വോട്ടുപിടിത്തവും തട്ടുകട
നടത്തിപ്പും ഒരുമിച്ചു കൊണ്ടുപോകുന്നതു ബുദ്ധിമുട്ടാണെങ്കിലും രാഷ്ട്രീയത്തോട് ഏറെ താൽപര്യമുള്ള നസിയ പാർട്ടി ടിക്കറ്റ് കിട്ടിയപ്പോൾ സന്തോഷത്തോടെ സ്ഥാനാർഥിയാകുകയായിരുന്നു.
15 ഫ്ലാറ്റ് ടവറുകളിലായി 1,250 അപാർട്ട്മെന്റുകളുള്ള ഡിഎൽഎഫ് സമുച്ചയം ഉൾപ്പെടുന്നതാണ് വാർഡ്. ദിവസവും രാവിലെ പ്രവർത്തകർക്കൊപ്പം വോട്ട് തേടി ഭവന സന്ദർശനം.
ഉച്ചയ്ക്കു 2ന് തിരിച്ചെത്തി അടുക്കളയിൽ കയറിയാലേ വൈകിട്ട് 4ന് തട്ടുകട തുറക്കാനാകു.
രാത്രി 12 വരെ തട്ടുകടയിൽ പൊറോട്ട അടിക്കൽ, ദോശചുടൽ, ഓംലറ്റ് ഉണ്ടാക്കൽ ഉൾപ്പെടെ പാചക ജോലി.
ഭർത്താവ് അബ്ദുൽ ലത്തീഫും മകൻ അജിൻ ലത്തീഫും തട്ടുകടയിൽ സഹായത്തിനുണ്ട്. ആറ്റിങ്ങൽ സ്വദേശിനിയായ നസിയ ചിറ്റേത്തുകര കുന്നപ്പിള്ളി വീട്ടിലേക്ക് മരുമകളായെത്തിയതാണ്.
അജ്മൽ, അജ്മിൻ എന്നിവരും മക്കളാണ്. മഹിള കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് സെക്രട്ടറിയും കുടുംബശ്രീ സിഡിഎസ് അംഗവുമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

