കുറുപ്പംപടി ∙ നൈറ്റി ധരിച്ച് തോളിൽ വെളളത്തോർത്തുമിട്ട് വനാതിർത്തിയിലെ ടാർ റോഡിലൂടെ നടന്നു വരുന്ന സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ ചർച്ചയായി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്രാരിയേലി ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി ശ്രീജ ഷിജോയാണ് പോസ്റ്ററിലെ താരം.
അർബുദ രോഗ അതിജീവിത കൂടിയാണ് ശ്രീജ.
ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖല സെക്രട്ടറി അഭിലാഷ് അനിരുദ്ധനാണു യാദൃഛികമായി ചിത്രം ക്യാമറയിൽ പകർത്തിയത്. സിപിഎം വേങ്ങൂർ ലോക്കൽ കമ്മിറ്റിയംഗമായ ശ്രീജ യോഗം കഴിഞ്ഞു വീട്ടിലെത്തി ആടിനു തീറ്റ ശേഖരിച്ചു മടങ്ങുമ്പോഴാണ് അനിരുദ്ധൻ ചിത്രം പകർത്തിയത്.
പേരും ചിഹ്നവും ചേർത്തു പോസ്റ്ററാക്കുകയായിരുന്നു. നിലവിൽ വേങ്ങൂർ പഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി അധ്യക്ഷയാണു ശ്രീജ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

