തുറവൂർ മുതൽ തെക്കോട്ട് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, വയലാർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഗതാഗത തടസ്സവും നിയന്ത്രണങ്ങളും ബാധകമാവുക.
നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെയും യാത്രാക്ലേശം ലഘുവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. പ്രദേശത്ത് വാഹനയാത്രക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മറ്റ് വഴികൾ തേടണമെന്നും അധികൃതർ അറിയിച്ചു.
കുടിവെള്ള വിതരണം തടസ്സപ്പെടാത്ത രീതിയിലാണ് പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

