
കൊച്ചി ∙ സമരങ്ങളായിരുന്നു വിഎസിന്റെ ആകെത്തുകയെങ്കിലും കൊച്ചിക്കു മറക്കാനാവാത്ത ചില കാര്യങ്ങൾക്കു തുടക്കമിട്ടത് വിഎസ് മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്. കൊച്ചി മെട്രോ റെയിൽ പദ്ധതി ഡിഎംആർസിയെ ഏൽപിക്കണോ, സ്വകാര്യ പങ്കാളിത്തത്തോടെ വേണോ എന്ന തർക്കം നിലനിന്ന കാലത്തു, പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 128 കോടി രൂപ അനുവദിച്ച്, സ്ഥലമെടുപ്പു നടപടികൾ ആരംഭിച്ചത് വിഎസ് സർക്കാരിന്റെ കാലത്താണ്.
നോർത്ത് മേൽപാലം പൊളിച്ചുപണിയാനും കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം എ.എൽ.ജേക്കബ് മേൽപാലം നിർമിക്കാനും എംജി റോഡ് വീതികൂട്ടാനും പണം അനുവദിച്ചത് വിഎസ് സർക്കാരാണ്.
പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ഡിഎംആർസിയെ ഏൽപിച്ചതും വിഎസ് തന്നെ.വൈറ്റിലയിൽ കൃഷി വകുപ്പിന്റെയും നാളികേര വികസന ബോർഡിന്റെയും കീഴിൽ ഉപയോഗിക്കാതെ കിടന്ന 26 ഏക്കറോളം സ്ഥലം ഏറ്റെടുത്ത് , വിവിധ ഗതാഗത മാർഗങ്ങളുടെ സംയോജന കേന്ദ്രമാക്കി മൊബിലിറ്റി ഹബ് നിർമിച്ചത് വിഎസ് മുഖ്യമന്ത്രിയായപ്പോഴാണ്. മലയാള മനോരമയുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ടുനിന്ന ക്യാംപെയ്ന് ഒടുവിൽ അന്നത്തെ മന്ത്രി എസ്.
ശർമയും ജില്ലാ ഭരണകൂടവും റസിഡന്റ്സ് അസോസിയേഷനുകളും നടത്തിയ സമ്മർദത്തിനൊടുവിലാണു സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. 72 ദിവസങ്ങൾക്കുള്ളിൽ ഇവിടെ സിറ്റി ബസുകൾക്കുള്ള ടെർമിനൽ നിർമിച്ചെങ്കിലും പിന്നീടുവന്ന ഒരു സർക്കാരിനും ഹബ് വികസനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
വിഎസിന്റെ കാലത്തു നിർമിച്ച ടെർമിനൽ മാത്രമാണ് ഇന്നും ഉള്ളത്.മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ സമയത്ത് എറണാകുളം നഗരത്തിലും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയെങ്കിലും പിന്നീടത് അധികം മുന്നോട്ടുപോയില്ല.
എംജി റോഡിൽ മാധവ ഫാർമസി ജംക്ഷൻ മുതൽ ജോസ് ജംക്ഷൻ വരെ കയ്യേറ്റം ഒഴിപ്പിച്ചു. അടച്ചുകെട്ടിയിരുന്ന ചില റോഡുകളും ഇൗ സമയത്തു കയ്യേറ്റം ഒഴിപ്പിച്ചു സ്വതന്ത്രമാക്കി.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഒൗദ്യോഗിക പ്രഖ്യാപനവും വിഎസ് മുഖ്യമന്ത്രിയായിരിക്കെയാണ്.
പതിനായിരക്കണക്കിനു തൊഴിൽ നൽകുന്നതിനു പകരമായി ഏറ്റെടുത്തു നൽകുന്ന ഭൂമിയിൽ ഫ്രീ ഹോൾഡ് നൽകണമെന്ന വ്യവസ്ഥ വിഎസ് കണിശമായി എതിർത്തതോടെ സ്മാർട്ട് സിറ്റി ഏറെ വൈകി. എങ്കിലും ഫ്രീ ഹോൾഡ് വ്യവസ്ഥ ഒഴിവാക്കിയുള്ള കരാർ ടീകോമിനെക്കൊണ്ടു സമ്മതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
പദ്ധതി ആരംഭിക്കും മുൻപുതന്നെ സർക്കാരിന്റെ കാലാവധി കഴിഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]