കൊച്ചി ∙ ഡിജിറ്റൽ ഫൊട്ടോഗ്രഫിയുടെ കടന്നുവരവിനു മുൻപുള്ള ഒരു നൂറ്റാണ്ടിലേറെക്കാലം ലോകത്തെ കറുപ്പിലും വെളുപ്പിലും പിന്നെ നിറത്തിലും പകർത്തിയ ഫിലിം ഫൊട്ടോഗ്രഫിയെ ആഴത്തിലറിയാൻ അവസരം! മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ഒരുക്കുന്ന അനലോഗ് ഫോട്ടോഗ്രഫി ശിൽപശാല ‘എ ഹാൻഡ്സ് ഓൺ ഇൻട്രൊഡക്ഷൻ ടു ഫിലിം ഫോട്ടോഗ്രാഫി’, 24, 25 തീയതികളിൽ കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ നടക്കും.
ജില്ലയിലെ വിവിധ സ്കൂളുകളിലായി സംഘടിപ്പിക്കുന്ന 5 ശിൽപശാലകളിൽ ആദ്യത്തേതാണിത്.
ഇന്ത്യയിൽ അനലോഗ് ഫൊട്ടോഗ്രഫിയുടെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കുന്ന രാജ്യാന്തര വിതരണക്കമ്പനിയായ സൃഷ്ടി ഡിജി ലൈഫിന്റെ സഹകരണത്തോടെയാണു പരിപാടി. ചെന്നൈയിൽ നിന്നുള്ള ദൃശ്യകലാകാരനും ഫൊട്ടോഗ്രാഫറുമായ വിവേക് മാരിയപ്പൻ പരിശീലകനായെത്തും.
വിവിധ ക്യാമറകളും ഫിലിമുകളും പരിചയപ്പെടുക, എക്സ്പോഷർ, ഫോക്കസ്, കംപോസിഷൻ തുടങ്ങിയ അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കുക, ഫിലിം ക്യാമറകളിൽ ചിത്രങ്ങൾ പകർത്തുക, നെഗറ്റിവുകളിൽ നിന്നു ചിത്രങ്ങൾ ഡവലപ് ചെയ്യുക തുടങ്ങി ഫിലിം ഫൊട്ടോഗ്രഫിയുടെ സങ്കേതങ്ങളിലെല്ലാം വിദ്യാർഥികൾക്കു പരിശീലനം ലഭിക്കും. ശിൽപശാലയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ ഫിലിമിൽ പകർത്തുന്ന ചിത്രങ്ങൾ ഹോർത്തൂസ് സാഹിത്യോത്സവ വേദിയിൽ പ്രദർശിപ്പിക്കും.
ഏറ്റവും മികച്ച 5 ചിത്രങ്ങൾക്കു സമ്മാനങ്ങളും നൽകും.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണു ശിൽപശാല. കൊച്ചി നഗരപരിധിയിലെ സ്കൂളുകളിലെ 8–12 ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് ആദ്യത്തെ ശിൽപശാല.
താൽപര്യമുള്ള വിദ്യാർഥികൾ പേര്, പഠിക്കുന്ന ക്ലാസ്, സ്കൂൾ, മൊബൈൽ നമ്പർ എന്നിവ 70126 68147എന്ന വാട്സാപ് നമ്പറിലേക്ക് നാളെ വൈകിട്ട് 5ന് മുൻപ് അയയ്ക്കണം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 25 വിദ്യാർഥികൾക്കു മാത്രമാകും പ്രവേശനം.
തിരഞ്ഞെടുക്കപ്പെടുന്നവരെ വിവരം വിളിച്ചറിയിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

