
സ്വർണ്ണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സംസ്ഥാന സമ്മേളനം 29ന് അങ്കമാലിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി ∙ കേരളത്തിലെ സ്വർണ്ണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സംസ്ഥാന സമ്മേളനം 29ന് അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് 27, 28, 29 തീയതികളിൽ കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2025 ആഭരണ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
28ന് രാവിലെ 10.30 ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ രണ്ടാം ദിവസത്തെ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. കേരളം സമ്പൂർണ ഹാൾ മാർക്കിങ് സംസ്ഥാനമായതിന്റെ പ്രഖ്യാപനം 2.30ന് ചേരുന്ന സമ്മേളനത്തിൽ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. 29ന് രാവിലെ 11 ന് സംസ്ഥാന സമ്മേളനം വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി, റോജി ജോൺ എംഎൽഎ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.