
പാറക്കുളത്തിൽ വൻ സ്ഫോടകവസ്തു ശേഖരം: ജലറ്റിൻ സ്റ്റിക് അടക്കം ചാക്കിൽ കെട്ടിയ നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙ ഉപയോഗിക്കാതെ കിടക്കുന്ന പാറക്കുളത്തിൽ വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. അശമന്നൂർ പഞ്ചായത്തിലെ മണ്ണൂർമോളത്ത് പുറമ്പോക്ക് ഭൂമിയിലെ പാറക്കുളങ്ങളിൽ ഒന്നിലാണു പത്തോളം ചാക്കുകളിൽ കെട്ടിയ നിലയിൽ ജലറ്റിൻ സ്റ്റിക് അടക്കമുള്ള സ്ഫോടവസ്തു ശേഖരം കണ്ടെത്തിയത്. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളാണിവ. ഇന്നലെ വൈകിട്ടു മീൻ പിടിക്കാൻ എത്തിയ യുവാക്കളാണ് ഇവ കണ്ടത്.
ഇവർ വിവരമറിയിച്ചതിനെ തുടർന്ന് കുറുപ്പംപടി പൊലീസെത്തി 3 ചാക്കുകെട്ടുകൾ കരയ്ക്കെത്തിച്ചു. കൂടുതൽ ചാക്കുകെട്ടുകൾ വെള്ളത്തിനടിയിൽ ഉണ്ടെന്നാണു സൂചന. മുങ്ങിയെടുക്കുന്നതിനു അഗ്നിരക്ഷാ സേനയുടെ സഹായം തേടിയിട്ടുണ്ട്. പ്രധാന റോഡുകളിൽ നിന്നു മാറിയാണ് ഈ പ്രദേശം. ഇവിടെ 3 പാറക്കുളമുണ്ട്. 25 വർഷം മുൻപ് പാറപൊട്ടിക്കൽ അവസാനിപ്പിച്ചവയാണ് എല്ലാം. ഒരു കുളം സമീപവാസികൾ കുളിക്കാനും മറ്റൊന്നു കന്നുകാലികളെ കുളിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്.