വരാപ്പുഴ ∙ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും അപകട ഭീഷണിയായി കടമക്കുടി റോഡിൽ അഞ്ചടിയിലധികം താഴ്ചയിൽ വലിയ ഗർത്തം.കടമക്കുടി വരാപ്പുഴ പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന പുതുശ്ശേരി പാലത്തിന്റെ ഇറക്കത്തിലാണ് അഞ്ചടിയിലധികം താഴ്ചയിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്.
അപകടങ്ങൾ പതിവായതോടെ നാട്ടുകാർ ഇവിടെ മരക്കമ്പുകളും മറ്റും കുത്തി നിർത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും രാത്രി മതിയായ വെളിച്ചം ഇല്ലാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണ്.
മികച്ച രീതിയിൽ ടാർ ചെയ്തിട്ടുള്ള റോഡിലൂടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ നല്ല വേഗത്തിലാണു കടന്നു പോകുന്നത്. ഇതിനിടെയാണു ഇത്തരത്തിൽ ഒരു അപകടക്കുഴി രൂപപ്പെട്ടിരിക്കുന്നത്.
അവധി ദിവസങ്ങളിൽ ഒട്ടേറെ വിനോദ സഞ്ചാരികൾ കടമക്കുടിയിലേക്ക് എത്തുന്നുണ്ട്. എന്നാൽ വഴിയിലെ കുഴി മൂലം ഇവിടെ ഗതാഗത തടസ്സവും പതിവാണെന്നു പരാതി ഉയർന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പു പ്രഖ്യാപനം നടന്നതിനാൽ നിലവിൽ അറ്റകുറ്റപ്പണികൾ നടത്താൻ ബുദ്ധിമുട്ടാണെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ അറ്റകുറ്റപ്പണി വൈകിയാൽ റോഡിലെ കുഴിയിൽ നിന്നുള്ള മണ്ണ് ഇളകി മാറി റോഡ് പൂർണമായും തകരാനും ഇതിലൂടെ ഗതാഗതം പൂർണമായും തടസ്സപ്പെടാനും സാധ്യതയുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെ ബന്ധപ്പെട്ട
അധികൃതർ ഇടപെട്ടു പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണു ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

