ദന്തചികിത്സാ ദിനം ആചരിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ
കൊച്ചി ∙ ദന്താരോഗ്യത്തെ കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ട് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐഡിഎ) കേരള ഘടകം ദേശീയ പൊതുജനാരോഗ്യ ദന്തചികിത്സാ ദിനം ആചരിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രിയും (ഐഎപിഎച്ച്ഡി) ഐഡിഎ കൊച്ചി ശാഖയും ചേർന്നാണ് വിവിധ പരിപാടികൾ നടത്തിയത്.
അമ്പലമുകളിലെ ഡോൺ ഇന്റർനാഷനൽ സ്കൂളിൽ കമ്യൂണിറ്റി ഡെന്റൽ ഹെൽത്ത് പരിപാടി കൗൺസിൽ ഫോർ ഡെന്റൽ ഹെൽത്ത് ചെയർമാൻ ഡോ.
നിതിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് കലൂർ ഐഎംഎ ഹൗസിൽ ഡെന്റൽ ആൻ്റിബയോട്ടിക് സ്റ്റ്യുവാഡ്ഷിപ് അവബോധ പരിപാടി ഐഡിഎ സംസ്ഥാന പ്രസിഡന്റ് ഡോ.
സുഭാഷ് മാധവൻ ഉദ്ഘാടനം ചെയ്തു. ഡോ. ഹരിഗോവിന്ദ്, ഡോ.
വിവേക് നാരായണൻ, ഡോ. സുബ്രഹ്മണ്യൻ, ഡോ.
സ്കറിയ, ഡോ. സിവി പുലയത്ത്, ഡോ.
സിദ്ധാർത്ഥ് വി നായർ, ഡോ. ലാനു എബ്രഹാം, ഡോ.
കൃഷ്ണൻ നായർ എന്നിവർ വിവിധ പരിപാടികളിൽ പ്രസംഗിച്ചു. ഡോ.
ദീപു ജെ. മാത്യു, ഡോ.
ദീപ്തി സൈമൺ എന്നിവർ ക്ലാസുകൾ എടുത്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]