തൃക്കാക്കര നഗരസഭാധ്യക്ഷയുടെ കാറിലെ കൊടിയും ബോർഡും മോട്ടർ വാഹന വകുപ്പ് അഴിപ്പിച്ചു; രൂപം മാറ്റി പുനഃസ്ഥാപിച്ചു
കാക്കനാട് ∙ തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണി പിള്ളയുടെ ഔദ്യോഗിക കാറിലെ കൊടിയും ബോർഡും മോട്ടർ വാഹന വകുപ്പിന്റെ നിർദേശപ്രകാരം അഴിച്ചു മാറ്റി. ബോർഡ് പിന്നീടു രൂപം മാറ്റി പുനഃസ്ഥാപിച്ചു.
കൊടി അനുവദനീയമല്ലെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഔദ്യോഗിക വാഹനങ്ങളിലെ ബോർഡും കൊടികളും സംബന്ധിച്ചു ഹൈക്കോടതി നേരത്തേ പൊതുവായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഔദ്യോഗിക വാഹനത്തിനെതിരെ തായിക്കാട്ടുകര സ്വദേശി കെ.ടി.രാഹുൽ നൽകിയ പരാതിയെ തുടർന്നാണ് മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തത്. കാറിലെ ബോർഡിൽ ചുവപ്പു പ്രതലത്തിൽ ഗോൾഡൻ ലിപികളിലായിരുന്നു ‘ചെയർപഴ്സൻ തൃക്കാക്കര നഗരസഭ’ എന്ന് എഴുതിയിരുന്നത്.
ഇത് അഴിച്ചു മാറ്റി ചുവപ്പു പ്രതലത്തിൽ വെളുത്ത അക്ഷരത്തിലാണു പുതിയ ബോർഡ്. നഗരസഭയുടെ ചിഹ്നമുള്ള മെറൂൺ കളർ കൊടിയാണ് അധ്യക്ഷയുടെ ഔദ്യോഗിക കാറിൽ പിടിപ്പിച്ചിരുന്നത്.
അധ്യക്ഷയുടെ കാറിൽ കൊടി പാടില്ലെന്ന് എംവിഐമാർ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

