
പോഞ്ഞാശേരി – ചുണ്ടമല പ്രദേശത്ത് മഞ്ഞ മഴ; ആസിഡ് എന്ന് സംശയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙ വെങ്ങോല പഞ്ചായത്തിൽ പോഞ്ഞാശേരി – ചുണ്ടമല പ്രദേശത്ത് മഞ്ഞ മഴ പെയ്യുന്നു. കഴിഞ്ഞ 2 ദിവസം മഴ പെയ്തു തോർന്നപ്പോൾ പോഞ്ഞാശേരി ചുണ്ടമല ആംഗ്ലോ ഇന്ത്യൻ നഗറിലാണ് മഞ്ഞ നിറത്തിലുള്ള വസ്തു അടിഞ്ഞു പൊട്ടു പോലെ രൂപപ്പെട്ടിരിക്കുന്നതായി കണ്ടത്. കലവറപറമ്പിൽ ഹിലാരിയുടെ വീട്ടുമുറ്റത്തും പുരപ്പുറത്തും വാഹനങ്ങളുടെ മുകളിലും രൂക്ഷ ഗന്ധമുള്ള മഞ്ഞപ്പൊട്ടു കണ്ടു.കൂടുതൽ പരിശോധിച്ചപ്പോൾ സമീപത്തുള്ള പുരയിടങ്ങളിലും റോഡിലും സസ്യങ്ങളുടെ ഇലകളിലും ഇതു രൂപപ്പെട്ടിട്ടുള്ളതായി കണ്ടു. വാർഡ് അംഗം ബേസിൽ കുര്യാക്കോസിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തി.
മഞ്ഞ നിറത്തിലുളള പൊടി ശേഖരിച്ച് പിഎച്ച് മൂല്യം പരിശോധിച്ചപ്പോൾ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി കെമിസ്റ്റായ ഹിലാരി പറഞ്ഞു. ഇത് ആരോഗ്യത്തെയും കുടിവെള്ള സ്രോതസ്സുകളെയും പ്രതികൂലമായി ബാധിക്കും. ഇതേപ്പറ്റി അന്വേഷിച്ച് സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും വാർഡ് നിവേദനം നൽകി. 4 ടാർ മിക്സിങ് യൂണിറ്റുകളും പ്ലൈവുഡ് കമ്പനികളും പ്രവർത്തിക്കുന്ന പ്രദേശമാണിത്. പെട്രോളിയം ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ സാന്നിധ്യമാണ് ഇത്തരം മഴയ്ക്കു കാരണമെന്നാണ് കരുതുന്നത്.