അരൂർ ∙ അരൂരിൽ എറണാകുളം സ്വദേശിയായ യുവാവിൽ നിന്ന് രാസലഹരി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്ടു മാസം മുൻപ് 2 ഗ്രാം രാസലഹരിയുമായി ഒരാളെ പിടികൂടിയിരുന്നു.
ഇയാൾക്കു രാസലഹരി എത്തിച്ചുകൊടുത്ത ചെല്ലാനം അന്തിക്കടവ് കളിപ്പറമ്പിൽ വീട്ടിൽ തോമസ് രാഹുലിനെയാണു ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിലേക്കു സാധനങ്ങൾ കയറ്റുന്ന വെസലിലെ ഡ്രൈവർ ആയിരുന്നു തോമസ് രാഹുൽ. പൊലീസിനെ പേടിച്ചു രണ്ടുമാസമായി വെസലിൽ തന്നെ താമസിച്ചുവരികയായിരുന്നു.
പല തവണ പൊലീസ് വീട്ടിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വല്ലപ്പോഴും മാത്രം കരയിൽ വന്നിരുന്ന ഇയാളെ പിടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
ഒടുവിൽ ഷിപ്യാഡിലെ ജീവനക്കാരുടെ സഹായത്തോടെ ഒളിവിൽ താമസിച്ചിരുന്ന വെസലിൽ നിന്നാണു പ്രതിയെ പിടികൂടിയത്.
നർകോട്ടിക് സെൽ ഡിവൈഎസ്പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ അരൂർ സിഐ: കെ.ജി.പ്രതാപ് ചന്ദ്രൻ ഉൾപ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

