കാക്കനാട്∙ കാതു പൊട്ടുന്ന ശബ്ദത്തിൽ എയർ ഹോൺ മുഴക്കി പാഞ്ഞ 211 വാഹനങ്ങൾ മോട്ടർ വാഹന സ്ക്വാഡ് പിടികൂടി. 4,48,000 രൂപ പിഴയും ചുമത്തി.6 ദിവസങ്ങളിലായി നടത്തിയ എയർഹോൺ പരിശോധനയിലാണ് ഇത്രയും വാഹനങ്ങൾ കുടുങ്ങിയത്.
ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വ്യാപക പരിശോധനയ്ക്ക് ഇറങ്ങിയത്. മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം മാത്രം 53 വാഹനങ്ങൾ പിടികൂടി. ആർടിഒമാരുടെ നേതൃത്വത്തിൽ 141 വാഹനങ്ങളും പിടികൂടി.
ഏതാനും മാസം മുൻപ് എയർഹോൺ വിമുക്ത നഗരമെന്ന ലക്ഷ്യത്തോടെ മോട്ടർ വാഹന വകുപ്പും പൊലീസും നടത്തിയ പരിശോധനയിൽ ഒട്ടേറെ വാഹനങ്ങൾ കുടുങ്ങിയിരുന്നു.
പരിശോധനാ സംഘം പിൻമാറുന്നതോടെ വാഹനങ്ങളിൽ എയർഹോണുകൾ വീണ്ടും സ്ഥാനം പിടിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ഇതര സംസ്ഥാന വാഹനങ്ങളിലും എയർ ഹോൺ വ്യാപകമാണ്. 112 ഡസിബൽ വരെ ശബ്ദമുള്ള ഹോണുകളാണ് വാഹനങ്ങളിൽ അനുവദനീയമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടികൂടുന്ന എയർഹോണുകൾ 125 ഡെസിബലിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്നവയാണ്. ഉദ്യോഗസ്ഥർ പരിശോധിച്ചാലും കണ്ടെത്താനാകാത്ത വിധമാണ് ചില വാഹനങ്ങളിൽ ഇവ പിടിപ്പിച്ചിരിക്കുന്നത്. അനുവദനീയ ഡെസിബെലിൽ കൂടുതൽ ശബ്ദമുള്ള എയർഹോൺ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

