അരൂർ∙ ഉയരപ്പാത നിർമാണമേഖലയിൽ ചന്തിരൂർ മുതൽ കുമ്പളം ടോൾ പ്ലാസ വരെ ഉച്ച മുതൽ രാത്രി 8 വരെ നീണ്ട ഗതാഗത കുരുക്ക്.
ദേശീയ പാതയുടെ ഇരുവശത്തും ഗതാഗത തടസ്സമുണ്ടായി. ചന്തിരൂർ സ്കൂൾ മുതൽ സെന്റ് അഗസ്റ്റിൻസ് സ്കൂൾ വരെയാണ് റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് വാഹനങ്ങൾ മണിക്കൂറുകൾ നീണ്ട
കുരുക്കിലായത്. ദീർഘദൂര യാത്രാവാഹനങ്ങൾ, ചരക്കുലോറികൾ, കണ്ടെയ്നറുകൾ, ഇരുചക്ര വാഹനങ്ങൾ, ആംബുലൻസ് എന്നിവയെല്ലാം മുന്നോട്ടും പിന്നോട്ടുമില്ലാതെ നിശ്ചലമായി. അരൂർ പള്ളിക്കവലയ്ക്കു തെക്കുഭാഗത്ത് മേൽപാലത്തിന്റെ നിർമാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്.
ഇതാണ് ഈ ഭാഗം വരെ ഗതാഗതക്കുരുക്കിനു കാരണമായത്.
ഈ ഭാഗത്ത് ക്രെയിനുകൾ, പുള്ളർ ലോറികൾ, ജെസിബി എന്നിവയെല്ലാം റോഡിലും പില്ലറുകളുടെ സമീപവും പലവിധ ജോലികളിൽ സജീവമാണ്. ഇത് പലപ്പോഴും ഗതാഗത പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
ടോൾപ്ലാസ മുതൽ അരൂർ ക്ഷേത്രം വരെയും ഗതാഗതതടസ്സം നീണ്ടു. കുമ്പളം പാലത്തിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങിക്കിടന്നു. അരൂർ പള്ളിക്കവലയിൽ തോപ്പുംപടിയിൽ നിന്ന് ചേർത്തല ഭാഗത്തേക്കു വരുന്ന വാഹനങ്ങളും കുമ്പളം പാലമിറങ്ങി അരൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങളും അരൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്കു വരുന്ന വാഹനങ്ങളും സന്ധിക്കുമ്പോഴാണു ഈ ഭാഗത്ത് കുരുക്കു രൂപപ്പെടുന്നത്.
ഇവിടെ പൊലീസും മറ്റു ട്രാഫിക് വാർഡൻമാരുമുണ്ടെങ്കിലും ഫലം കാണുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]