പിറവം∙പാമ്പാക്കുട നെയ്ത്തുശാലപ്പടിയിൽ റോഡരികിൽ അപകടാവസ്ഥയിലായ ആൽമരം അപകടഭീഷണി ഉയർത്തുന്നു.
പാമ്പാക്കുടയിൽ നിന്നു രാമമംഗലം വഴി കോലഞ്ചേരിയിലേക്കുള്ള പ്രധാന റോഡിന്റെ ഓരത്താണു റോഡിലേക്കു ചാഞ്ഞു ശിഖരങ്ങൾ പടർന്ന ആൽമരം . കാലപ്പഴക്കത്തിൽ മരത്തിന്റെ ശിഖരങ്ങൾ ശക്തമായ കാറ്റിൽ അടർന്നു വീഴാൻ സാധ്യതയുള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പാമ്പാക്കുടയ്ക്കും രാമമംഗലത്തിനും ഇടയിലുള്ള പ്രധാന ജംക്ഷനാണു നെയ്ത്തുശാലപ്പടി.
പാമ്പാക്കുട കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സബ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തോടു ചേർന്നാണ് ആൽമരം നിൽക്കുന്നത്.
ക്ഷീരസംഘം ഓഫിസ്, മലഞ്ചരക്കു വ്യാപാര കേന്ദ്രം, മറ്റു വ്യാപാര സ്ഥാപനങ്ങളും സമീപത്തായി സ്ഥിതി ചെയ്യുന്നു. കെഎസ്ഇബി ട്രാൻസ്ഫോമറും ഇൗ ഭാഗത്ത് ഉണ്ട്.
മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു പോകുന്ന വിദ്യാർഥികളും ഇതു വഴി സഞ്ചരിക്കുന്നുണ്ട്. നേരത്തെ വാർഡ് ഗ്രാമസഭാ യോഗത്തിൽ പ്രശ്നം ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]