അങ്കമാലി ∙ എംസി റോഡിൽ വേങ്ങൂരിൽ സ്വകാര്യബസും ലോറിയും ഇടിച്ച് 7 യാത്രക്കാർക്കു പരുക്കേറ്റു. പെരുമ്പാവൂരിൽ നിന്ന് അങ്കമാലിക്കു വരികയായിരുന്ന കോതമംഗലം– അങ്കമാലി സ്വകാര്യബസിന്റെ പിന്നിലാണു ലോറി ഇടിച്ചത്. വിശ്വജ്യോതി സ്കൂളിനു മുന്നിൽ ഇന്നലെ 8.15ന് ആയിരുന്നു അപകടം.
ബസ് സ്റ്റോപ് ഇല്ലാത്ത വളവുള്ള ഭാഗത്തു ബസ് പെട്ടെന്നു നിർത്തിയപ്പോൾ പിന്നിൽ വന്ന ലോറി ബസിൽ ഇടിക്കുകയായിരുന്നു. 7 യാത്രക്കാരിൽ ആറുപേരെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ഒരു യാത്രക്കാരിക്കു പ്ലാസ്റ്റിക് സർജറി നടത്തും.
ഉരുളൻതള്ളി പൈത്തക്കൽ പ്രതീഷ് കല (46), വല്ലം കൊക്കനതടത്തിൽ അലൻ ജോർജ് (20), കോതമംഗലം പീച്ചാനിക്കര റോസ് ക്രിസ്റ്റീൻ (39), കോതമംഗലം കറുകപ്പിള്ളിക്കുടി കെ.കെ.പ്രകാശൻ (54),തട്ടേക്കാട് കുന്നപ്പിള്ളി അനന്തു രാജൻ (25),നെല്ലിക്കുഴി ആലിൻചോട്ടിൽ പുത്തൻപുര രേഷ്മ മോഹനൻ (31), കോതമംഗലം കളമ്പാട്ട് അനിറ്റ ജോർജ് (30) എന്നിവർക്കാണു പരുക്കേറ്റത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]