
സംസ്ഥാന പാത: ഭയക്കണം, ഇടപ്പള്ളി– പൂക്കാട്ടുപടി റോഡിലൂടെ സഞ്ചരിക്കാൻ
കളമശേരി∙ സംസ്ഥാന പാതയായ ഇടപ്പള്ളി– പൂക്കാട്ടുപടി റോഡിലെ കുഴികളും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും യാത്രക്കാർക്കു നൽകുന്നത് ഭീതി. റോഡ് തകർന്നുണ്ടായ കുഴികൾക്കു പുറമേ ഗ്യാസ് പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച കുഴികളും അപകടത്തിനിടയാക്കുന്നു.
മഴക്കാലമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപെടുന്നു. കുഴികൾ അടയ്ക്കാൻ നിലവിൽ നടപടിയില്ല. മുണ്ടംപാലം മുതൽ തേവയ്ക്കൽ വരെയുള്ള ഭാഗത്താണ് കുഴികൾ കൂടുതലും.
മുണ്ടംപാലത്തെ പമ്പിനു സമീപത്തെ കുഴി വലിയ അപകടമുണ്ടാക്കുന്നുണ്ട്.ഇവിടെ കുഴിയിൽ ബൈക്കുമായി വീണ് യുവാവ് മരിച്ചിരുന്നു. മുണ്ടംപാലം മുതൽ തേവയ്ക്കൽ വരെ റോഡിന്റെ നിലവാരം ഉയർത്താൻ മാസങ്ങൾക്കു മുൻപേ 1.20 കോടി രൂപ അനുവദിച്ചെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. പൈപ്പ്ലൈൻ ജംക്ഷനിലും തൃക്കാക്കര അമ്പലം ജംക്ഷനിലും തേവയ്ക്കൽ ജംക്ഷനിലും രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
തൃക്കാക്കര ക്ഷേത്രം ജംക്ഷനിൽ ചുമട്ട് യൂണിയൻ തൊഴിലാളികളുടെ സഹായത്തോടെയാണ് മിക്കപ്പോഴും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]