കൊച്ചി ∙ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കെപിസിസി വിജയോത്സവം ‘മഹാപഞ്ചായത്ത്’ ഇന്നു കൊച്ചിയിൽ നടക്കും. മറൈൻ ഡ്രൈവിലാണ് വേദി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിച്ചു ജയിച്ചവരും പരാജയപ്പെട്ടവരുമായ 15000ത്തിലധികം കോൺഗ്രസ് പ്രതിനിധികൾ മഹാ പഞ്ചായത്തിൽ പങ്കെടുക്കും. രാവിലെ 11 മണിയോടെ വിവിധ ജില്ലകളിൽ നിന്നുള്ള ജന പ്രതിനിധികൾ സമ്മേളന നഗരിയിലെത്തും.
വടക്കൻ ജില്ലകളിൽ നിന്നു വരുന്നവർ കളമശേരിയിൽ നിന്നു കണ്ടെയ്നർ റോഡിലൂടെ എത്തി ബോൾഗാട്ടി പാലസ് ഗ്രൗണ്ട്, ആൽഫാ ഹൊറൈസൺ കൺവൻഷൻ സെന്റർ, വല്ലാർപാടം പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിലും, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നെത്തുന്നവർ കലൂർ ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപവും, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ നിന്നെത്തുന്നവർ വില്ലിങ്ഡൺ ഐലൻഡിലും, ബിഒടി പാലത്തിനു സമീപവുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
ഉച്ചയ്ക്ക് 12.45 ന് കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന രാഹുൽഗാന്ധി ആദ്യം പ്രഫ.എം ലീലാവതിയുടെ വസതിയിലെത്തി പ്രിയദർശിനി പുരസ്കാരം നൽകും.
2 മണിയോടെ മഹാപഞ്ചായത്ത് നടക്കുന്ന സമ്മേളന നഗരിയിലെത്തും. പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, സച്ചിൻ പൈലറ്റ്, പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, കനയ്യ കുമാർ, കർണാടക മന്ത്രി കെ.ജെ.
ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി എന്നിവർ മറൈൻ ഡ്രൈവിലെ പന്തലിലെയും വേദിയിലെയും ഒരുക്കങ്ങൾ വിലയിരുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

