കൊച്ചി ∙ കേരളത്തിലെ ഏറ്റവും മികച്ച പാർപ്പിട കോളനിയായിരുന്ന പനമ്പിള്ളി നഗർ പോരായ്മകളിൽ വീർപ്പുമുട്ടുന്നു.
പനമ്പിള്ളി നഗർ മെയിൻ അവന്യു മോഡൽ റോഡ് ആക്കുമെന്നു 2018ലെ കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. അന്നു കേരളത്തിലെ മാതൃകാ റോഡ് തന്നെയായിരുന്നു ഇത്.
പക്ഷേ, ഇന്ന് വാഹനപ്പെരുപ്പവും അനധികൃത പാർക്കിങ്ങും മൂലം ഒരു റോഡിനും മാതൃകയല്ലാതായി മാറി.
12 വർഷം മുൻപു ടൂറിസം ഫണ്ടിൽ പൂർത്തിയാക്കിയ നടപ്പാത പൊട്ടിപ്പൊളിഞ്ഞു. റോഡിനും നടപ്പാതയ്ക്കും ഇടയിൽ ചെളിക്കുഴി.
റോഡിൽ നിന്നുള്ള വെള്ളം കാനയിലേക്കു പോകേണ്ട ഓവുകൾ അടഞ്ഞുപോയി.
മെയിൻ അവന്യുവിന്റെ ഇരുവശങ്ങളിലും സെന്റർ മീഡിയനിലും ഉപയോഗ ശൂന്യമായ ടെലിഫോൺ, വൈദ്യുതി പോസ്റ്റുകൾ ചരിഞ്ഞും നിവർന്നും കിടക്കുന്നു. ഇതു പിഴുതുമാറ്റാത്തതു റോഡിന്റെ സൗന്ദര്യം നശിപ്പിക്കുന്നു.
തണൽമരങ്ങൾ, പുൽത്തകിടികൾ, പൂച്ചെടികൾ എന്നിവകൊണ്ടു മനോഹരമായിരുന്നു സർവീസ് റോഡിനും മെയിൻ അവന്യുവിനും ഇടയിലുള്ള ഭാഗം. പനമ്പിള്ളി നഗർ കയ്യടക്കിയ കച്ചവടക്കാർ ഇതെല്ലാം നശിപ്പിച്ച് സർവീസ് റോഡും അതിനിടയിലെ സ്ഥലവും, മെയിൻ അവന്യുവിന്റെ സൈഡും പാർക്കിങ് സ്ഥലമാക്കി മാറ്റി.
ഡ്രെയ്നേജ് മാസ്റ്റർ പ്ലാൻ നടപ്പാക്കി ഓടകൾ വൃത്തിയാക്കി മുകളിൽ സ്ലാബ് ഇടുന്നതിനു പകരം, കാനയിൽ വീഴാതിരിക്കാൻ ഓടയ്ക്ക് വേലികെട്ടിയിരിക്കുകയാണ് ഇവിടെ.
പനമ്പിള്ളി നഗറിനെയും ഗിരിനഗറിനെയും ബന്ധിപ്പിക്കുന്ന എൽഡേഴ്സ് ഫോറം പാലം ഇത്രകാലമായിട്ടും ബലപ്പെടുത്തിയിട്ടില്ല. ചെറിയ മഴയിൽ പോലും പനമ്പിള്ളി നഗർ വെള്ളക്കെട്ടിലാകുന്നതും സമീപകാല കാഴ്ചയാണ്. ഇവിടെയുള്ള ഭക്ഷണ ശാലകളിൽ നിന്നും മറ്റു വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും സൂവിജ് മാലിന്യം എളംകുളത്തെ സൂവിജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്കു കൊണ്ടുപോകാൻ പ്രത്യേക പൈപ്പ് ഇടണം.
ഇപ്പോൾ അതെല്ലാം നേരിട്ടു കാനയിലേക്കു വീഴുന്നു. വെള്ളക്കെട്ടിന് ഒരു കാരണം ഇതാണ്. പനമ്പിള്ളി നഗറിനെ എംജി റോഡുമായി ബന്ധിപ്പിക്കുന്ന അറ്റ്ലാന്റിസ് മേൽപാലത്തിന്റെ നിർമാണവും ഇതുവരെ തുടങ്ങിയിട്ടില്ല.
“പനമ്പിള്ളി നഗറിൽ ഒട്ടേറെ പരിപാടികൾ നടക്കുന്ന സെൻട്രൽ പാർക്ക് നവീകരണം അത്യാവശ്യമാണ്.
ഇവിടുത്തെ താമസക്കാരല്ലാത്ത ഒട്ടേറെ ആളുകൾ പനമ്പിള്ളി നഗറിൽ വരുന്നുണ്ട് എന്നതിനാൽ പൊതു ശുചിമുറികൾ ആവശ്യമായ സ്ഥലത്ത് അതു നിർമിക്കണം. വഴിയോര കച്ചവടക്കാരെ പ്രത്യേക സ്ഥലത്തേക്കു മാറ്റി, പരിസരം അവർ ശുചിയായി പരിപാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം.
സിറ്റി ഗ്യാസ് പദ്ധതി പനമ്പിള്ളി നഗറിൽ നടപ്പാക്കുന്നുണ്ടെങ്കിൽ അതിന്റെ പൈപ്പ് ഇടുന്ന കാര്യം പ്രത്യേകം ആസൂത്രണം ചെയ്യണം.”
കോശി ചെറിയാൻ, ജിസിഡിഎ മുൻ എൻജിനീയർ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

