അധ്യാപക ഒഴിവ്: ശ്രീനാരായണ എച്ച്എസ്എസ്
പറവൂർ ∙ ഹയർസെക്കൻഡറി വിഭാഗം സംസ്കൃതം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഒക്ടോബർ 6ന് 10.30ന്.
0484 – 2447969. എസ്എൻഡിപി എച്ച്എസ്എസ്
ഉദയംപേരൂർ ∙ എച്ച്എസ്എസ്ടി ജൂനിയർ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച. 29നു 11ന്.
മാമലശേരി ഗവ. എച്ച് എസ്
പിറവം ∙ കണക്ക് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് 2ന്.9446036691. പുതുവൈപ്പ് ഗവ.യുപിസ്കൂൾ
എളങ്കുന്നപ്പുഴ.പുതുവൈപ്പ് ഗവ.യുപിസ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 19ന് 11ന്. എളമക്കര ഗവ.
ഹയർ സെക്കൻഡറി
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം നാളെ ഉച്ചയ്ക്കു 2നു ഹൈസ്കൂൾ ഓഫിസിൽ. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മുൻഗണന.
പുത്തൻതോട് എച്ച്എസ്എസ്
ചെല്ലാനം∙ എച്ച്എസ് വിഭാഗം നാച്വറൽ സയൻസ്, എൽപി വിഭാഗം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
പുതുപ്പാടി ഗവ. എൽപിഎസ്
കോതമംഗലം∙ എൽപി അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 19നു 2നു നഗരസഭാ ഓഫിസിൽ. പുതിയകാവ് ഗവ.എച്ച്എസ്എസ്
പറവൂർ ∙ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 22ന് 11.30ന്. ഗവ.പോളിടെക്നിക്
കളമശേരി ∙ ഗവ.പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് 11 ന്. ഗവ.ഐടിഐ
കളമശേരി ∙ ഗവ.ഐടിഐയിൽ ഇലക്ട്രോ പ്ലേറ്റർ (എസ്ടി), പ്ലാസ്റ്റിക് പ്രോസസിങ് ഓപ്പറേറ്റർ (എസ്സി), പെയിന്റർ ജനറൽ (ഓപ്പൺ) വിഭാഗങ്ങളിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്.
കൂടിക്കാഴ്ച 24ന് 11ന്. 0484 2555505.
ജോലി ഒഴിവ്
പറവൂർ ∙ പുതിയകാവ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഓഫിസ് അറ്റൻഡന്റിന്റെ താൽക്കാലിക ഒഴിവ്.
കൂടിക്കാഴ്ച 22ന് 1.30ന്.
കാത്ത് ലാബ് ടെക്നിഷ്യൻ
എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ദിവസ വേതനത്തിൽ കാത്ത് ലാബ് ടെക്നിഷ്യൻ നിയമനത്തിന് അപേക്ഷിക്കാം.
യോഗ്യത: പ്ലസ് ടു, ബിസിവിടി (ബിസിവിടി ഉള്ളവർ ഇല്ലെങ്കിൽ ഡിസിവിടിക്കാരെ പരിഗണിക്കും) പ്രായം: 20-36. 22ന് രാവിലെ 11ന് മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് സിസിഎം ഹാളിൽ എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടക്കും.
രാവിലെ 10നു റജിസ്ട്രേഷൻ.
ക്ഷേത്രം ട്രസ്റ്റി
ഫോർട്ട് കൊച്ചി അമരാവതി ജനാർദന സ്വാമി ക്ഷേത്രത്തിൽ ട്രസ്റ്റിമാരെ (സന്നദ്ധ സേവനം) നിയമിക്കുന്നു. അപേക്ഷ ഒക്ടോബർ 18നകം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിൽ ലഭിക്കണം.
അപേക്ഷാ ഫോം പാലക്കാട് അസി. കമ്മിഷണർ ഓഫിസിലും മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭ്യമാണ്.
മേട്രൺ കം റസിഡന്റ് ട്യൂട്ടർ
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ആലുവ കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളുടെ രാത്രികാല പഠനത്തിനു മേൽനോട്ടം വഹിക്കാൻ മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാറിൽ നിയമിക്കുന്നു.
പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. യോഗ്യത: ബിരുദം, ബിഎഡ്.
അപേക്ഷകൾ ഇന്നു വൈകിട്ട് 5നകം സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം. 0484 2422256.
ലബോറട്ടറി ടെക്നിഷ്യൻ
മരടിൽ മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക് മറൈൻ ആൻഡ് അഗ്രി പ്രോഡക്ട്സ് സ്ഥാപനത്തിലേക്ക് ദിവസവേതനത്തിൽ ലബോറട്ടറി ടെക്നിഷ്യനെ ആവശ്യമുണ്ട്.
യോഗ്യത: എംഎസ്സി മൈക്രോബയോളജി, 2വർഷ പ്രവൃത്തിപരിചയം. രേഖകൾ സഹിതം 20നു രാവിലെ 10.30നു ഹാജരാകണം.
0484 2960429
ആയുർവേദ നഴ്സ്
ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആയുർവേദ നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ആയുർവേദ നഴ്സിങ് കോഴ്സ്.
അപേക്ഷകർ 5 രൂപയുടെ കോർട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച അപേക്ഷയും രേഖകളും സഹിതം 22നു രാവിലെ 11നു സ്ഥാപന മേധാവി മുൻപാകെ ഹാജരാകണം.
സർജന്റ്
ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് തസ്തികയിൽ തിരഞ്ഞെടുപ്പിനു ശാരീരിക അളവെടുപ്പും അഭിമുഖവും ഇന്ന് പിഎസ്സി ജില്ലാ ഓഫിസിൽ. പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
ഇൻസ്ട്രക്ടർ
കളമശേരി എവിടിഎസിൽ (ഗവ.
അഡ്വാൻസ്ഡ് വൊക്കേഷനൽ ട്രെയ്നിങ് സിസ്റ്റം) ജനറൽ വിഭാഗം കംപ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ് (ഓട്ടോ കാഡ് 2 ഡി, 3ഡി, 3ഡി എസ് മാക്സ്) ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. അപേക്ഷകർ ഇന്നു രാവിലെ 11 ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
80897 89828, 0484 2557275.
കൗൺസലർ
ആലുവ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കൗൺസലർ നിയമനത്തിന് സൈക്കോളജി/ സോഷ്യൽ വർക്ക്/ സോഷ്യോളജി പിജിയും പ്രവൃത്തി പരിചയവുമുള്ള പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം.
മോഡൽ എൻജി. കോളജ്
എറണാകുളം തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ എൻജിനീയറിങ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ നാളെ രാവിലെ 11നു സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരാകണം. വെബ്സൈറ്റ്: www.mec.ac.in
ഫിറ്റ്നസ് ട്രെയ്നർ കോഴ്സ്
പെരുമ്പാവൂർ ∙ അസാപ്പിനു കീഴിൽ ജനറൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
വിവരങ്ങൾക്ക്. കമ്യൂണിറ്റി സ്കിൽ പാർക്ക്, ഡയറ്റ് സ്കൂളിനു സമീപം,കുറുപ്പംപടി.94959 99729
എഐ ക്ലാസ്
കൊച്ചി∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 27നു സൗജന്യ എഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
ഐഐഎമ്മിന്റെ കടവന്ത്രയിലെ സ്ഥാപനത്തിലാണു ക്ലാസ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമായിരിക്കും പ്രവേശനം.
ഫോൺ: 9400261874
ഇസാഫ് പരിശീലനം
ആലുവ∙ ഇസാഫ് ഫൗണ്ടേഷനും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനും ചേർന്ന് 24 മുതൽ 26 വരെ ആലുവയിൽ വനിതകൾക്കു കറി മസാലകൾ തയാറാക്കാൻ പരിശീലനം നൽകും. 90726 00771.
മണീടിൽ കലക്ഷൻ സെന്റർ 19ന്
പിറവം∙ മാലിന്യമുക്ത നവകേരളം പദ്ധതിയിൽ മണീട് പഞ്ചായത്തു പരിധിയിൽ പഴയ വസ്ത്രങ്ങൾ ശേഖരിക്കുന്നതിനു 19 നു 8 മുതൽ 12 വരെ എല്ലാ വാർഡിലും കലക്ഷൻ സെന്റർ പ്രവർത്തിക്കും.
കോഷൻ ഡിപ്പോസിറ്റ്
കോതമംഗലം∙ ഗവ.
കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2024 വരെ കോഴ്സ് പൂർത്തിയാക്കിയവരിൽ കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാത്തവർ ഒക്ടോബർ 10നു മുൻപ് അപേക്ഷിക്കണം. 94470 17429.
നാഷനൽ ഹെൽത്ത് ജേണലിസം സമ്മിറ്റ് 20നും 21നും
കൊച്ചി∙ എറണാകുളം പ്രസ് ക്ലബ്, ഐഎംഎ കൊച്ചി, ആസ്റ്റർ മെഡ്സിറ്റി എന്നിവരുമായി ചേർന്ന് പ്രഥമ നാഷനൽ ഹെൽത്ത് ജേണലിസം സമ്മിറ്റ് സംഘടിപ്പിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇരുപതിലേറെ മാധ്യമപ്രവർത്തകർ ഉച്ചകോടിയിൽ പങ്കെടുക്കും. 20നും, 21നും കലൂർ ഐഎംഎ ഹൗസിലാണ് ഉച്ചകോടി .20നു രാവിലെ 11നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം 21നു 2.30നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
പ്രവാസി മലയാളി ഓണാഘോഷം 21ന്
കൊച്ചി∙ പ്രവാസി വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി എംജി റോഡിലെ ജിൻജർ ഹോട്ടലിൽ 21നു നടക്കും.
കേരളോത്സവം 25 മുതൽ
പെരുമ്പാവൂർ ∙ ഒക്കൽ പഞ്ചായത്തും യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 25 മുതൽ 30 വരെ നടത്തും.
പങ്കെടുക്കാൻ ഇന്നു മുതൽ 23ന് 4 വരെ നിശ്ചിത ഫോമിൽ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകാം. 97463 03053.
അങ്കമാലിയിൽ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ്
അങ്കമാലി ∙ ഒരിടവേളയ്ക്ക് ശേഷം അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിന് അങ്കമാലി വീണ്ടും വേദിയാകുന്നു.
അങ്കമാലി സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 1 മുതൽ 8 വരെ കിങ്ങിണി സ്റ്റേഡിയത്തിൽ നടക്കുമെന്ന് സെക്രട്ടറി ഡേവിസ് പാത്താടൻ അറിയിച്ചു. ഹരിയാന, ഡൽഹി, തമിഴ്നാട്, കർണാടക, കേരള ടീമുകൾ മത്സരിക്കും.
സ്വാഗതസംഘം രൂപീകരണയോഗം 21ന് ഉച്ചയ്ക്ക് ശേഷം 3ന് രുക്മിണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് പി.ജെ.ജോയി അധ്യക്ഷത വഹിക്കും.
അങ്കമാലി മാരത്തൺ ജനുവരി 11 ന്
അങ്കമാലി ∙ ജീവധാര ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ‘അങ്കമാലി മാരത്തൺ 26’ 2016 ജനുവരി 11 ന് നടക്കും.
ജനങ്ങളിൽ വ്യായാമത്തിന്റെ പ്രാധാന്യം വർധിപ്പിക്കുക, ലഹരിമരുന്നിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.മാരത്തണിന്റെ സംഘാടകസമിതി യോഗം 18ന് വൈകിട്ട് 4ന് ബാങ്ക് ജംക്ഷനിലെ ജീവധാര ഓഫിസിൽ നടക്കും.
ഗതാഗത നിയന്ത്രണം
പറവൂർ ∙ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കൽവർട്ട് നിർമാണം പൂർത്തിയാകുന്നതുവരെ പാലിയംനട – കുളിക്കടവ് റോഡിലൂടെയുള്ള ഗതാഗതത്തിന് പൂർണമായ നിയന്ത്രണമുണ്ടാകുമെന്നു പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഇന്നു മുതൽ നിർമാണം ആരംഭിക്കുന്ന ദേവസ്വംപാടം റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജല വിതരണം മുടങ്ങും
കാക്കനാട്∙ തോപ്പിൽ പമ്പ് ഹൗസിൽ നിന്നുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ അടുത്ത ഒന്നു വരെ വാഴക്കാല, സാറ്റലൈറ്റ് ടൗൺഷിപ്പ്, കരിമക്കാട് മേഖലകളിൽ ജല വിതരണം പൂർണമായോ ഭാഗീകമായ തടസപ്പെടാനിടയുണ്ട്.
വൈദ്യുതി മുടക്കം
പാലാരിവട്ടം സെന്റ് ജോർജ് ട്രാൻസ്ഫോമർ ഭാഗങ്ങളിലെ പള്ളിനട പരിസരത്ത് 9 മുതൽ 5 വരെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]