എറണാകുളം∙ തട്ടേക്കാട് കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസി(33)നെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ പ്രിയങ്ക.ജി ആണ് ഉത്തരവിട്ടത്. കോതമംഗലം, ആലുവ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ലഹരി മരുന്ന് തുടങ്ങി നിരവധി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടയാളാണ്.
നവംബർ അവസാനം ഒരു യുവതിക്കെതിരെ അതിക്രമം നടത്തിയതിന് കോതമംഗലം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കോതമംഗലം പൊലീസ് ഇൻസ്പെക്ടർ കെ.ആർ.പ്രശാന്ത് കുമാർ, സബ് ഇൻസ്പെക്ടർ യദുഗോപാൽ, അസി.
സബ് ഇൻസ്പെക്ടർമാരായ സി.കെ.നവാസ്, പി.എ.മനാഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സിബി ജോർജ്ജ്, സിവിർ പൊലീസ് ഓഫിസർ ഒ.കെ.സുബിൻ കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

