മൂവാറ്റുപുഴ ∙ നഗര റോഡ് വികസനം പൂർത്തിയായതിനു പിന്നാലെ മൂവാറ്റുപുഴയിൽ അപകടങ്ങൾ പതിവാകുന്നു. തിങ്കളാഴ്ച രാത്രി എസ്എൻഡിപി ജംക്ഷനു സമീപം തടി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മീഡിയനുകളും റോഡരികിൽ പുതുതായി സ്ഥാപിച്ച കൈവരികളും ഇടിച്ചു തകർത്തു.
പോസ്റ്റ് ഓഫിസ് ഭാഗത്തു നിന്നു വന്ന ലോറി റോഡിന് നടുവിലെ മീഡിയൻ മറികടന്ന് എതിർവശത്തെ കൈവരിയിൽ ഇടിച്ചാണ് നിന്നത്. പുലർച്ചെയായതിനാൽ റോഡിൽ മറ്റു വാഹനങ്ങളോ കാൽനട
യാത്രക്കാരോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. നഗരവികസനത്തിന്റെ ഭാഗമായി റോഡ് നവീകരിച്ചെങ്കിലും പോസ്റ്റ് ഓഫിസ് ജംക്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ പതിവാകുകയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ 6 സമാനമായ അപകടങ്ങളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപ് ഉണ്ടായ അപകടങ്ങളിൽ 2 പേർ മരിച്ചു.
ഒട്ടേറെ പേർക്കു പരുക്കു പറ്റി. റോഡ് വികസനം പൂർത്തിയായിട്ടും റോഡ് മാർക്കിങ്ങുകളും റോഡ് സുരക്ഷാ സംവിധാനങ്ങളും തെരുവു വിളക്കുകളും മറ്റും സ്ഥാപിക്കാത്തത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
വർധിച്ചു വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. നവീകരിച്ച റോഡിൽ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനായി നാറ്റ്പാക് ഉദ്യോഗസ്ഥർ മൂവാറ്റുപുഴ നഗരത്തിൽ എത്തി പരിശോധനകൾ നടത്തിയിരുന്നു.
നാറ്റ്പാക് നൽകിയ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഭിപ്രായപ്പെട്ടത്. തുടർന്ന് നാറ്റ്പാക് ഉദ്യോഗസ്ഥരും കിഫ്ബിയുമായി മാത്യു കുഴൽനാടൻ എംഎൽഎ വീണ്ടും ചർച്ച നടത്തിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

